ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണ വിതരണം നാളെ
പ്രളയബാധിത മേഖലകളിലെ ഭിന്നശേഷിക്കാര്‍ക്കുള്ള സഹായ ഉപകരണങ്ങളുടെ വിതരണം നാളെ(ഒക്ടോബര്‍ 18) വൈക്കം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യും. സി.കെ. ആശ എം.എല്‍.എ അധ്യക്ഷത വഹിക്കും.
ഈ വര്‍ഷം ജനുവരി നാലിന് വൈക്കം നാനാടം ആതുരാശ്രമം സ്‌കൂളില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്റ് റീഹാബിലിറ്റേഷന്റെ(എന്‍.ഐ.പി.എം.ആര്‍)നേതൃത്വത്തില്‍ നടത്തിയ ആവശ്യകതാ നിര്‍ണയ ക്യാമ്പില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കാണ് ഉപകരണങ്ങള്‍ നല്‍കുക.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ. ജയകുമാരി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് അംഗം പി. സുഗതന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ഉദയകുമാര്‍, ഉദയനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി. സുനില്‍കുമാര്‍, മറ്റു ജനപ്രതിനിധികള്‍ , ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സാമൂഹ്യ നീതി വകുപ്പിന്റെ പദ്ധതിയില്‍ സഹായ ഉപകരണങ്ങള്‍ നിര്‍മിച്ചു നല്‍കുന്ന ചുമതലയും എന്‍.ഐ.പി.എം.ആറിനാണ്.
- Log in to post comments