Post Category
ടെഡ്-കേരളാ: കെ ഡിസ്‌ക് പ്രഭാഷണ പരമ്പര 21ന് തുടങ്ങും
കേരള ഡെവലപ്പ്‌മെന്റ് ആൻഡ് ഇന്നോവേഷൻ സ്ട്രാറ്റജിക് കൗൺസിലിന്റെ (കെ ഡിസ്‌ക്) യങ് ഇന്നോവേഷൻ പ്രോഗ്രാമിന്റെ ഭാഗമായി നടത്തുന്ന ടെഡ്-കേരളാ പ്രഭാഷണ പരമ്പര 21ന് തുടങ്ങും. രാവിലെ 10ന് നിസ്സാൻ മുൻ സി.ഇ.ഒ. ടോണി തോമസ് ആദ്യ പ്രഭാഷണം നടത്തും. കെ ഡിസ്‌കിന്റെ ചെയർമാൻ ഡോ. കെ.എം. എബ്രഹാം അധ്യക്ഷത വഹിക്കും. വീഡിയോ കോൺഫറൻസിലൂടെ നടത്തുന്ന പ്രഭാഷണ പരമ്പരയുടെ ആദ്യ ഘട്ടം 500 പേർക്കായി പരിമിതപ്പെടുത്തിയിരുന്നെങ്കിലും പ്രഭാഷണം യുട്യൂബിൽ ലഭ്യമാക്കാനുള്ള സാങ്കേതിക സഹായം ഐ.സി.ടി അക്കാദമി ഒരുക്കിയിട്ടുണ്ട്. താത്പര്യമുള്ളവർക്ക് കെ ഡിസ്‌കുമായി ബന്ധപ്പെട്ട് പ്രഭാഷണം കേൾക്കാം. ഫോൺ: 9847895211.
പി.എൻ.എക്സ്. 3616/2020
date
- Log in to post comments