വാദ്യകലാകാരന്മാര്‍ക്ക് വാദ്യോ ഉപകരണങ്ങള്‍ വിതരണം ചെയ്തു
പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് വാദ്യകലാകാരന്മാര്‍ക്ക് വാദ്യോ ഉപകരണങ്ങള്‍ വിതരണം ചെയ്തു. വാദ്യോപകരണ വിതരണം ബ്ലോക്ക് പ്രസിഡന്റ്് കെ. ലക്ഷ്മി ഉദ്ഘാടനം ചെയ്തു. വാദ്യകലാകാരന്‍മാര്‍ക്ക് പ്രോത്സാഹനം നല്‍കി കലകളെ നിലനിര്‍ത്താനും പരിപോഷിപ്പിക്കാനും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്. 2019- 2020 ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ടര ലക്ഷം രൂപ ചെലവഴിച്ച് രണ്ട് ഗ്രൂപ്പുകള്‍ക്കാണ് വാദ്യോ ഉപകരണങ്ങള്‍ നല്‍കിയത്. കഴിഞ്ഞ വര്‍ഷം മൂന്ന് ഗ്രൂപ്പുകള്‍ക്ക് ബ്ലോക്ക് പഞ്ചായത്ത് വാദ്യോപകരണങ്ങള്‍ നല്‍കിയിരുന്നു. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പരിസരത്ത് നടന്ന ചടങ്ങില്‍ വൈസ് പ്രസിഡന്റ് അഡ്വ പി.പി. മോഹന്‍ദാസ് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.വി.ലീല, കെ.വി.വേലായുധന്‍, കോഹിനൂര്‍ മുഹമ്മദ്, കെ.രജനി, എന്‍.ഷീജ, ബള്‍ക്കീസ്, കോഹിനൂര്‍ മുഹമ്മദ്, ബി.ഡി.ഒ-എം. പി. രാംദാസ്, എസ്. സി. ഓഫീസര്‍ ഇ. ഗോപകുമാര്‍ ,ഹെഡ് അക്കൗണ്ടന്റ് പി.വി സജികുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
- Log in to post comments