ഇടുക്കി ജില്ലയില്‍ 15 ഊരുവിദ്യാകേന്ദ്രങ്ങള്ക്ക് ഇന്ന് (20)തുടക്കം
ഇടുക്കി ജില്ലയിലെ വിവിധ ആദിവാസി ഊരുകളോടനുബന്ധമായി 15 ഊരുവിദ്യാ കേന്ദ്രങ്ങള്‍ക്ക് ഇന്നു തുടക്കമിടുന്നു. രാവിലെ 11 ന് മൂന്നാര്‍ മറയൂര്‍ തീര്‍ത്ഥമലക്കുടിയില്‍ ഊരുവിദ്യാ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനോല്‍ഘാടനം എസ് രാജേന്ദ്രന് എം.എല്‍.എ നിര്‍വ്വഹിക്കും.
സമഗ്രശിക്ഷ ഇടുക്കി സമര്‍പ്പിച്ച പദ്ധതി അംഗീകരിച്ചാണ് ഈ പ്രവര്‍ത്തനത്തിന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അനുമതി നല്‍കിയത് എന്ന് ജില്ലാ പ്രോജക്ട് കോ-ഓര്ഡിനേറ്റര്ബിന്ദുമോള് ഡി അറയിച്ചു. മൂന്നാര്‍, അടിമാലി, കരിമണ്ണൂര്‍ മേഖലകളിലായാണ് ഊരുവിദ്യാ കേന്ദ്രങ്ങള്‍ അനുവദിച്ചത്. 480 ഓളം കുട്ടികളാണ് ഈ പദ്ധതിയിലെ ഗുണഭോക്താക്കളാവുക. ഒരു വിദ്യാകേന്ദ്രത്തില്‍ അതേ വിഭാഗത്തില്‍പ്പെട്ട ഊരുവിദ്യാ വോളന്റിയറാണ് ക്ലാസുകള്‍ നയിക്കുക. പഠന സാമഗ്രികളും വിവിധ പഠന പരിപോഷണ പരിപാടികളും ഈ കേന്ദ്രത്തില്‍ നിന്നും കുട്ടികള്‍ക്ക് ലഭ്യമാക്കും. കുട്ടികളെ സ്കൂളിലേക്ക് എത്തിക്കുക, തുടര്‍ച്ച ഉറപ്പാക്കുക, കൊഴിഞ്ഞുപോക്കിന്റെ കാരണങ്ങള്‍ കണ്ടെത്തുക, പ്രാദേശിക രക്ഷകര്‍തൃ യോഗങ്ങള്‍ സംഘടിപ്പിക്കുക മുതലായ പ്രവര്‍ത്തനങ്ങളോടൊപ്പം കുട്ടികളുടെ/ഊരുകളുടെ സംസ്കാരവും ഭാഷയും പഠനപ്രവര്‍ത്തനങ്ങളില്‍ ഇഴ ചേരുന്ന രീതിയിലാകും ഈ പദ്ധതി. ഊരുവിദ്യ കേന്ദ്രങ്ങള്‍ തുടങ്ങുന്ന ഇടങ്ങള്‍-
മൂന്നാര്‍ ബിആര്‍സി:
ആലാംപെട്ടികുടി
ചെമ്പകത്തൊഴുകുടി
പാലപ്പെട്ടികുടി
സൊസൈറ്റിക്കുടി
പെരിയകുടി
വല്സപെട്ടികുടി
തീര്‍ത്ഥമലക്കുടി
ഈച്ചാംപെട്ടികുടി
അടിമാലി ബിആര്‍സി:
കൊരങ്ങാട്ടികുടി
മഴുവടികുടി
ഞാവല്പാറകുടി
താളുകണ്ടംകുടി
തേത്തലകുടി
വെങ്കായപാറകുടി
കരിമണ്ണൂര്‍ ബിആര്‍സി:
തടിയനാല്‍
- Log in to post comments