Post Category
റീ സർക്കുലേറ്റി അക്വാകൾച്ചർ സിസ്റ്റം: മത്സ്യകൃഷിക്ക് അപേക്ഷ ക്ഷണിച്ചു
പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന പദ്ധതിയിൽ റീസർക്കുലേറ്ററി അക്വാകൾച്ചർ സിസ്റ്റത്തിലെ (ആർ.എ.എസ്) മത്സ്യ കൃഷിയ്ക്കായി അപേക്ഷകൾ ക്ഷണിച്ചു. ജല ആവശ്യകത കുറഞ്ഞ നൂതനമായ കൃഷി രീതിയാണ് ആർ.എ.എസ്. മത്സ്യത്തോടൊപ്പം പച്ചക്കറിയും വളർത്താൻ സാധിക്കുന്നു എന്നതാണ് പ്രത്യേകത. നൈൽ തിലാപ്പിയയെ ആണ് നിക്ഷേപിക്കുന്നത്. 100 ക്യുബിക് മീറ്റർ വിസ്തൃതിയുളള ആർ.എ.എസിന്റെ മൊത്തം ചെലവ് 7.5 ലക്ഷം രൂപയാണ് 40 ശതമാനം സബ്‌സിഡി ലഭിക്കും. ആറ് മാസം കൊണ്ട് വിളവെടുപ്പ്. ഒരു വർഷം രണ്ട് വിളവെടുപ്പ് സാധ്യമാണ്. സംസ്ഥാനത്താകെ 400 യൂണിറ്റുകളാണ് സ്ഥാപിക്കുന്നത്. താത്പര്യമുളളവർ അതാത് ജില്ലാ ഫിഷറീസ് ഓഫീസുമായി ബന്ധപ്പെട്ട് അപേക്ഷ സമർപ്പിക്കണം.
പി.എൻ.എക്സ്. 3626/2020
date
- Log in to post comments