Skip to main content

ഫാഷൻ ഡിസൈനിംഗ് സർട്ടിഫിക്കറ്റ് കോഴ്‌സ് പ്രവേശനം

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുളള ബാലരാമപുരം, തേമ്പാമുട്ടം ഗവമെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ്ങിൽ ഫാഷൻ ഡിസൈനിങ് സർട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് 2020-21 അദ്ധ്യയന വർഷത്തേക്കുളള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോമും വിശദ വിവരങ്ങൾ അടങ്ങിയ പ്രോസ്‌പെക്ടസും www.sitttrkerala.ac.in ൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷയും സ്വയം സാക്ഷ്യപ്പെടുത്തിയ നിർദിഷ്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, രജിസ്‌ട്രേഷൻ ഫീസ് 25 രൂപ സഹിതം ഒക്‌ടോബർ 27ന് വൈകിട്ട് നാല് മണിക്കകം നേരിട്ട് അപേക്ഷിക്കാം.
പി.എൻ.എക്സ്. 3627/2020

date