Skip to main content

ഫാഷന്‍ ഡിസൈനിംഗ് കോഴ്‌സ്

 

ഷൊര്‍ണ്ണൂര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളിനു കീഴിലുള്ള ഗവണ്‍മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗ് (GIFD)ചാത്തനൂര്‍, മണ്ണാര്‍ക്കാട്  സെന്ററുകളില്‍ നടത്തുന്ന ഫാഷന്‍ ഡിസൈനിംഗ് ആന്റ് ഗവ.ടെക്‌നോളജി കോഴ്‌സിന് അപേക്ഷിക്കാം. അപേക്ഷ www.sitttrkerala.ac.in ല്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും രജിസ്‌ട്രേഷന്‍ ഫീസായ 25 രൂപയും സഹിതം അതത് ജി,ഐ.എഫ്.ഡി സെന്ററില്‍ ഒക്ടോബര്‍ 27 നകം സമര്‍പ്പിക്കണം. എസ്.എസ്.എല്‍.സി യോഗ്യതയുള്ളവരായിരിക്കണം അപേക്ഷകര്‍. വസ്ത്രരൂപകല്‍പ്പന, നിര്‍മ്മാണം, അലങ്കാരം, വിപണനം എന്നിവ ശാസ്ത്രീയമായി പഠിപ്പിക്കും. പരമ്പരാഗത വസ്ത്രനിര്‍മ്മാണത്തോടൊപ്പം തന്നെ കമ്പ്യൂട്ടര്‍ അധിഷ്ഠിത ഫാഷന്‍ ഡിസൈനിംഗിലും പ്രാവീണ്യം ലഭിക്കും. ആറ് ആഴ്ചത്തെ ഇന്‍ഡസ്ട്രി ഇന്റേണ്‍ഷിപ്പ്, വ്യക്തിത്വമികവ്, ഇംഗ്ലീഷ് ഭാഷാ നൈപുണ്യം വര്‍ദ്ധിപ്പിക്കാനുള്ള കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പരിശീലനം എന്നിവയും ഉണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ GIFD ചാത്തനൂര്‍ - 9526993948 GIFD മണ്ണാര്‍ക്കാട് - 9446115832

date