Skip to main content

ഒന്നാംഘട്ട തിരഞ്ഞെടുപ്പ്: 73.12 ശതമാനം പോളിംഗ്

അഞ്ച് ജില്ലകളിലായി ഡിസംബർ എട്ടിന് നടന്ന ഒന്നാംഘട്ട തദ്ദേശ തിരഞ്ഞെടുപ്പിൽ 73.12 ശതമാനം പേർ സമ്മതിദാനാവകാശം വിനിയോഗിച്ചു. തിരുവനന്തപുരം - 70.04, കൊല്ലം - 73.80, പത്തനംതിട്ട - 69.72, ആലപ്പുഴ - 77.40,  ഇടുക്കി - 74.68       എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള വോട്ടിംഗ് ശതമാനം.
തിരുവനന്തപുരം കോർപ്പറേഷനിൽ 59.96 ശതമാനവും, കൊല്ലം കോർപ്പറേഷനിൽ 66.21 ശതമാനവും പോളിംഗ് രേഖപ്പെടുത്തി.
പി.എൻ.എക്സ്. 4275/2020

date