Skip to main content

ബിരുദ പ്രവേശനം സെപ്തംബര്‍ 13 ന്

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബിരുദ പ്രവേശനത്തിന് ഒന്നാം ഘട്ട അലോട്ട്‌മെന്റില്‍ ഗവ. വിക്ടോറിയ കോളേജില്‍ സ്ഥിര പ്രവേശനം ഉറപ്പായ വിദ്യാര്‍ഥികള്‍ പ്രവേശനത്തിനായി യൂണിവേഴ്‌സിറ്റി നിഷ്‌കര്‍ഷിക്കുന്ന എല്ലാ രേഖകളുമായി സെപ്റ്റംബര്‍ 13 ന് രാവിലെ 10 ന് എത്തണം. ഇതിന് മുന്നോടിയായി നോഡല്‍ ഓഫീസറുമായി ഫോണില്‍ ബന്ധപ്പെട്ട് (ഫോണ്‍ നമ്പര്‍ 9447994442) രേഖകള്‍ ഓണ്‍ലൈനായി സൂക്ഷ്മപരിശോധന ചെയ്യാന്‍ കോളേജ് അധികൃതര്‍ ഏര്‍പ്പെടുത്തിയ സൗകര്യം ഉപയോഗിക്കണം. സര്‍ക്കാര്‍ ഫീസ് ഡിജിറ്റലായി അടയ്ക്കണമെന്നും കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് വിദ്യാര്‍ഥിയോടൊപ്പം ഒരാള്‍ മാത്രം വന്നാല്‍ മതിയെന്നും പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍ -0491 2576773.
 

date