Skip to main content
കോഴിക്കാനം ബഥേല്‍ എസ്റ്റേറ്റ് കേരളത്തിന്റെ പുനിര്‍മാണ പദ്ധതിയിലേക്ക് അഞ്ച് ഏക്കര്‍ സമര്‍പ്പിക്കുന്നതിന്റെ സമ്മതപത്രം കമ്പനി എംഡി തോമസ് മാത്യു ജില്ലാ കളക്ടര്‍ എച്ച്. ദിനേശനു കൈമാറുന്നു. ഇ. എസ്. ബിജിമോള്‍ എം എല്‍ എയും മറ്റ് ജനപ്രതിനിധികളും സമീപം.

ഭൂരഹിതര്‍ക്കു സഹായഹസ്തവുമായി ബഥേല്‍ എസ്റ്റേറ്റ്; കേരള പുനര്‍നിര്‍മാണ പദ്ധതിയിലേക്ക് അഞ്ച് ഏക്കര്‍

 ഒറ്റ ദിവസം ലഭിച്ചത് അഞ്ച് ഏക്കര്‍ രണ്‍ണ്ടുസെന്റ്

  ജില്ലയിലെ ഭൂരഹിതര്‍ക്കു കൈത്താങ്ങായി തേയില എസ്റ്റേറ്റ് കമ്പനിയും. പീരുമേട് കോഴിക്കാനം ബഥേല്‍ എസ്റ്ററ്റ്  ആണ് ഹൈറേഞ്ചിലെ തേയിലത്തോട്ടങ്ങള്‍ക്കു മാതൃകയായത്. എസ്റ്റേറ്റ് ഉടമയും മാനേജിംഗ് ഡയറക്ടറുമായ തോമസ് മാത്യു തന്റെ തോട്ടത്തില്‍ നിന്ന് അഞ്ച് ഏക്കര്‍ സമര്‍പ്പിച്ച് പിണറായി വിജയന്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ച കേരളത്തിന്റെ പുനര്‍നിര്‍മാണ പദ്ധതിയില്‍ പങ്കാളിയായി. വ്യാഴാഴ്ച ഇതു സംബന്ധിച്ച സമ്മത പത്രം കമ്പനി എംഡി തോമസ് മാത്യുവും ഭാര്യ ജെസിയും ചേര്‍ന്ന്  ഇ. എസ്. ബിജിമോള്‍ എം എല്‍ എയുടെ സാന്നിധ്യത്തില്‍ ജില്ലാ കളക്ടര്‍ എച്ച്. ദിനേശനു കൈമാറി. ഇ. എസ്. ബിജിമോള്‍ എംഎല്‍എ കമ്പനി മാനേജ്മെന്റുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് ഭൂമി കൈമാറ്റം. കോഴിക്കാനം എസ്റ്റേറ്റിലെ കിളിപാടിയിലാണ് ഭൂമി വിട്ടുനല്‍കുന്നത്.
ഏറ്റവും കൂടുതല്‍ പേര്‍ പ്രളയത്തിന് ഇരകളായ ഏലപ്പാറ, മഞ്ചുമല, പെരിയാ മേഖലയിലെ ഭൂരഹിതര്‍ക്ക് ഏറെ പ്രയോജനപ്പെടുന്നതാണ് ഭൂമിയുടെ ലഭ്യത. കഴിഞ്ഞ 13 വര്‍ഷമായി ഹൈറേഞ്ച് മേഖലയില്‍ ഭൂരഹിതര്‍ക്കു സ്ഥലം അനുവദിച്ചുകിട്ടുന്നതിനായി നടത്തിയ ശ്രമങ്ങളാണ് ഇപ്പോള്‍ യാഥാര്‍ഥ്യമാകുന്നതെന്ന് ഇ. എസ്. ബിജിമോള്‍ എം എല്‍ എ പറഞ്ഞു. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് ശ്രമങ്ങള്‍ ആരംഭിച്ചത്.ഇപ്പോഴത്തെ ഈ ചെറിയ തുടക്കം വലിയ ഒരു മാറ്റത്തിന്റെ തുടക്കമാണ്. ഇതിനു മുന്‍കൈയെടുത്ത കമ്പനി മാനേജ്മെന്റിനെ അവര്‍ അഭിനന്ദിച്ചു. ഹൈറേഞ്ചിലെ വിവിധ വിവിധ മേഖലകളില്‍ ആയിരക്കണക്കിനാളുകള്‍ ഭൂരഹിതരായി കഴിയുന്നുണ്ടെണ്‍ന്ന് എം എല്‍ എ പറഞ്ഞു.
  ഉരുള്‍പൊട്ടല്‍ മേഖലയില്‍ താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് ജില്ലയില്‍ സൗജന്യമായി ഭൂമി ലഭിക്കാനുള്ള സാധ്യത ജില്ലാ ഭരണകൂടം തേടിയതെന്നു ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍ പറഞ്ഞു. ഏറെപ്പേര്‍ ഭൂമി നല്‍കാനുള്ള വാഗ്ദാനവുമായി മുന്നോട്ടുവന്നിട്ടുണ്‍െണ്ടന്ന് അദ്ദേഹം പറഞ്ഞു.
  കോഴിക്കാനം എസ്റ്റേറ്റ് ബംഗ്ളാവില്‍ ചേര്‍ന്ന യോഗത്തില്‍ അഴുതബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആലീസ് സണ്ണി, ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് ഷാജി പൈനാടത്ത്, ബ്ളോക്ക് പഞ്ചായത്തംഗം ജയ മോഹന്‍ദാസ്, വണ്‍ണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് എസ്. പി. രാജേന്ദ്രന്‍, ഏലപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. രാജേന്ദ്രന്‍, പീരുമേട് ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് അലക്സ് ഓടയ്ക്കല്‍, പീരുമേട് തഹസില്‍ദാര്‍ എം. കെ. ഷാജി, വില്ലേജ് ഓഫീസര്‍മാരായ  പി. എന്‍. ബീനമോള്‍, സി. രാജപ്പന്‍, വി. എം. സുബൈര്‍, പ്രീതാകുമാരി, ബഥേല്‍ എസ്റ്റേറ്റ് ജനറല്‍ മാനേജര്‍ കെ. കെ. രാജന്‍, തൊടുപുഴ മുന്‍ മുനിസിപ്പല്‍ ചെയര്‍മാനും കൗണ്‍സിലറുമായ ബാബു പരമേശ്വരന്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ഗള്‍ഫില്‍ ബിസിനസ് നടത്തിവരുകയാണ് കമ്പനി എംഡി പത്തനംതിട്ട മൈലപ്ര സ്വദേശിയായ തോമസ് മാത്യു. 1500 ഓളം തൊഴിലാളികള്‍ ബഥേല്‍ എസ്റ്റേറ്റില്‍ ജോലി ചെയ്യുന്നുണ്ടണ്‍്. ഇവരുള്‍പ്പെടെ ഭൂരഹിതരുടെ സ്ഥിതി മനസിലാക്കിയാണ് ഭൂമി നല്‍കാന്‍ തയാറാതെന്ന് അദ്ദേഹം പറഞ്ഞു.

 രണ്ടണ്‍് സെന്റ് അധികമായി നല്‍കി

  കഴിഞ്ഞവര്‍ഷം പ്രളയത്തിനു ശേഷം ഭൂരഹിതര്‍ക്കായി മണിയാറന്‍കുടിയില്‍ സ്ഥലം വിട്ടുനല്‍കിയ കോതമംഗലം കീരംപാറ  ചിറായില്‍ സെബാസ്റ്റ്യന്‍ സി. ജേക്കബ് രണ്‍ണ്ടുസെന്റ് ഭൂമി കൂടി അധികമായി നല്‍കി. ഇതു സംബന്ധിച്ച സമ്മതപത്രം വ്യാഴാഴ്ച അദ്ദേഹം ജില്ലാ കളക്ടര്‍ എച്ച്. ദിനേശനു കൈമാറി. നേരത്തെ സെബാസ്റ്റ്യന്‍ ഒരു ഏക്കറാണ് നല്‍കിയിരുന്നത്. ഇവിടെ വെള്ളത്തിനു ദൗര്‍ലഭ്യം വന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ സമീപഭൂമിയില്‍ വെള്ള ലഭ്യതയുള്ള രണ്ടണ്‍് സെന്റ് കൂടി നല്‍കിയത്. ഇവിടെ കിണര്‍ നിര്‍മിക്കാന്‍ കഴിയുന്നതോടെ കുടിവെള്ളക്ഷാമത്തിനു പരിഹാരമാകും.
 

date