Skip to main content

ജില്ലയില്‍ സൗജന്യ ഓണകിറ്റ് വിതരണം  തുടങ്ങി 11,472 പേര്‍  കൈപ്പറ്റി

 

 

 

കോവിഡ് 19 മായി ബന്ധപ്പെട്ട് ആശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ വിതരണം ചെയ്യുന്ന സൗജന്യ ഓണകിറ്റ് വിതരണം ജില്ലയില്‍ തുടങ്ങി. എ.എ.വൈ കാര്‍ഡുടമകള്‍ക്കാണ് ആദ്യഘട്ടത്തില്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നത്. ജില്ലയിലെ ആകെയുള്ള 38,849 എ.എ.വൈ (മഞ്ഞ) കാര്‍ഡുടമകളില്‍ 11,472 പേര്‍ വ്യാഴാഴ്ച കിറ്റുകള്‍ കൈപ്പറ്റി. വെള്ളി (ആഗസ്റ്റ് 14), ഞായര്‍ (ആഗസ്റ്റ് 16) ദിവസങ്ങളിലും എ.എ.വൈ.കാര്‍ഡുടമകള്‍ക്കുള്ള കിറ്റ് വിതരണം തുടരും. റേഷന്‍കടകള്‍ വഴിയാണ് കിറ്റുകള്‍ വിതരണം ചെയ്യുന്നത്.

 

പഞ്ചസാര (1 കി.ഗ്രാം), ചെറുപയര്‍/വന്‍പയര്‍ (500 ഗ്രാം), ശര്‍ക്കര (1 കി.ഗ്രാം), മുളക്‌പൊടി (100 ഗ്രാം), മല്ലിപ്പൊടി (100 ഗ്രാം). മഞ്ഞള്‍പ്പൊടി (100 ഗ്രാം), സാമ്പാര്‍പൊടി (100 ഗ്രാം), വെളിച്ചണ്ണ (500 മി.ലി)/സണ്‍ഫ്‌ളവര്‍ ഓയില്‍ (1 ലി.), പപ്പടം (1 പാക്കറ്റ്), സേമിയ/പാലട (1 പാക്കറ്റ്), ഗോതമ്പ് നുറുക്ക് (1 കി. ഗ്രാം) എന്നീ 11 ഇനങ്ങള്‍ അടങ്ങുന്നതാണ് ഭക്ഷ്യവിഭവ കിറ്റ്. സപ്ലൈകോയുടെ നേതൃത്വത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ തയ്യാറാക്കിയ കിറ്റുകള്‍ കഴിഞ്ഞ ദിവസം റേഷന്‍കടകളില്‍ എത്തിച്ചിരുന്നു. ജില്ലയില്‍ വിവിധ വിഭാഗങ്ങളിലായി 7,68,889 കാര്‍ഡുടമകള്‍ക്കാണ് ഓണക്കാലത്ത് സര്‍ക്കാറിന്റെ സൗജന്യകിറ്റ് ലഭിക്കുക.

 

പി.എച്ച്.എച്ച് (പിങ്ക്) റേഷന്‍ കാര്‍ഡുടമകള്‍ക്ക് ആഗസ്ത് 19 മുതല്‍ 22 വരെയും നീല, വെള്ള കാര്‍ഡുടമകള്‍ക്ക്  ഓണത്തിന് മുമ്പായും കിറ്റ് വിതരണം ചെയ്യുമെന്ന് ജില്ലാ  സപ്ലൈ ഓഫീസര്‍ അറിയിച്ചു. കിറ്റ് വിതരണം നടക്കുന്നതിനാല്‍ ഞായറാഴ്ചത്തെ സമ്പൂര്‍ണ ലോക്ഡൗണില്‍ നിന്ന് റേഷന്‍ കടകളെ ഒഴിവാക്കിയതായി ജില്ലാ കലക്ടര്‍ അറിയിച്ചിട്ടുണ്ട്.

date