Post Category
എഫ്.സി.ഐയിലെ കൂലിത്തർക്കം പരിഹരിച്ചു
ആലപ്പുഴ: എഫ്.സി.ഐയിൽ നിന്ന് ചേർത്തല താലൂക്കിലേക്ക് കഴിഞ്ഞ കുറെ മാസങ്ങളായി നില നിന്നിരുന്ന കൂലിത്തർക്കം അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് എസ് .സന്തോഷ് കുമാർ - ന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പരിഹരിച്ചു. എഫ്.സി.ഐ കരാറുകാരനും തൊഴിലാളി സംഘടന പ്രതിനിധികളുമായി നടത്തിയ ചർച്ചയിലൂടെയാണ് പരിഹാരം കണ്ടത്. യോഗത്തിൽ ജില്ലാ സപ്ലൈ ഓഫീസർ, സപ്ലൈകോ എറണാകുളം റീജിയണൽ മാനേജർ , ജില്ലാ ലേബർ ഓഫീസർ (E), , ജില്ലാ ലേബർ ഓഫീസർ (G), , എഫ്.സി.ഐ .ഡിവിഷണൽ മാനേജർ ആലപ്പുഴ , താലൂക്ക് സപ്ലൈ ഓഫീസർമാർ , ചേർത്തല, കുട്ടനാട് സപ്ലൈകോ ഡിപ്പോ മാനേജർമാർ, ബി.നസിർ , എസ് രമേശൻ , ബോബൻ മാത്യു , ജി . ഗോപകുമാർ , അമ്പലപ്പുഴ കുട്ടനാട് താലൂക്കുകളിലെ ട്രാൻസ്പോർട്ടേഷൻ കരാറുകാരനായ ഫാസിൽ അബ്ദുൾ റഹിമാൻ എന്നിവർ പങ്കെടുത്തു.
date
- Log in to post comments