Skip to main content

എഫ്.സി.ഐയിലെ കൂലിത്തർക്കം പരിഹരിച്ചു

ആലപ്പുഴ:  എഫ്.സി.ഐയിൽ നിന്ന് ചേർത്തല താലൂക്കിലേക്ക് കഴിഞ്ഞ കുറെ മാസങ്ങളായി നില നിന്നിരുന്ന കൂലിത്തർക്കം  അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ്  എസ് .സന്തോഷ് കുമാർ - ന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പരിഹരിച്ചു.  എഫ്.സി.ഐ കരാറുകാരനും  തൊഴിലാളി സംഘടന പ്രതിനിധികളുമായി നടത്തിയ ചർച്ചയിലൂടെയാണ് പരിഹാരം കണ്ടത്. യോഗത്തിൽ  ജില്ലാ സപ്ലൈ ഓഫീസർ,  സപ്ലൈകോ എറണാകുളം റീജിയണൽ മാനേജർ ,  ജില്ലാ ലേബർ ഓഫീസർ (E),  , ജില്ലാ ലേബർ ഓഫീസർ (G),  , എഫ്.സി.ഐ .ഡിവിഷണൽ മാനേജർ ആലപ്പുഴ , താലൂക്ക് സപ്ലൈ ഓഫീസർമാർ  ,  ചേർത്തല,  കുട്ടനാട്  സപ്ലൈകോ ഡിപ്പോ മാനേജർമാർ,  ബി.നസിർ , എസ് രമേശൻ , ബോബൻ മാത്യു  , ജി . ഗോപകുമാർ ,  അമ്പലപ്പുഴ കുട്ടനാട് താലൂക്കുകളിലെ ട്രാൻസ്പോർട്ടേഷൻ കരാറുകാരനായ ഫാസിൽ അബ്ദുൾ റഹിമാൻ എന്നിവർ പങ്കെടുത്തു.

date