Skip to main content

കിറ്റ്‌സിൽ എം.ബി.എ. അഡ്മിഷൻ

സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്‌സിൽ എം.ബി.എ. (ട്രാവൽ ആൻഡ് ടൂറിസം) കോഴ്‌സിന് ജനറൽ വിഭാഗത്തിലും സംവരണ വിഭാഗത്തിലും സീറ്റ് ഒഴിവുണ്ട്. അംഗീകൃത സർവ്വകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ബിരുദവും കാറ്റ്/കെമാറ്റ്/സിമാറ്റ് യോഗ്യതയും ഉള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കിറ്റ്‌സിന്റെ തൈക്കാടുള്ള ഓഫീസിൽ 9ന് നേരിട്ടെത്തണം. കൂടുതൽ വിവരങ്ങൾക്ക്: 9847273135/9446529467/04712327707. വെബ്‌സൈറ്റ്www.kittsedu.org.

പി.എൻ.എക്‌സ്3707/2023

date