ജില്ലയില്‍ 37 പേര്‍ക്ക് കൂടി കോവിഡ്
· 68 പേര്‍ക്ക് രോഗമുക്തി
വയനാട് ജില്ലയില്‍ ഇന്ന് (16.11.20) 37 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 68 പേര്‍ രോഗമുക്തി നേടി. 36 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രണ്ട് പേരുടെ സമ്പര്‍ക്കവിവരം ലഭ്യമല്ല.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 8811 ആയി. 7808 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 61 മരണം. നിലവില്‍ 942 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 546 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
രോഗം സ്ഥിരീകരിച്ചവര്‍
മാനന്തവാടി സ്വദേശികള്‍ 8, കല്‍പ്പറ്റ സ്വദേശികള്‍ 5, പുല്‍പള്ളി, ബത്തേരി, തരിയോട് സദേശികളായ 4 പേര്‍ വീതം, എടവക, വെള്ളമുണ്ട, വെങ്ങപ്പള്ളി, നെന്മേനി സ്വദേശികളായ 2 പേര്‍ വീതം, മീനങ്ങാടി, പൂതാടി, പനമരം സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്, ബ്രസീലില്‍ നിന്നും വന്ന തരിയോട് സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു.
68 പേര്‍ക്ക് രോഗമുക്തി
കണിയാമ്പറ്റ, വൈത്തിരി സ്വദേശികള്‍ 10 പേര്‍ വീതം, പടിഞ്ഞാറത്തറ സ്വദേശികള്‍ 6, മൂപ്പനാട് സ്വദേശികള്‍ 5, തവിഞ്ഞാല്‍, ബത്തേരി 4 പേര്‍ വീതം, മേപ്പാടി, നൂല്‍പ്പുഴ 3 പേര്‍ വീതം, മുട്ടില്‍, വെള്ളമുണ്ട, വെങ്ങപ്പള്ളി, പൊഴുതന 2 പേര്‍ വീതം, പനമരം, മാനന്തവാടി, കല്‍പ്പറ്റ, നെന്മേനി സ്വദേശികളായ ഓരോരുത്തരും ഒരു കര്‍ണാടക സ്വദേശിയും വീടുകളില്‍ ചികിത്സയിലുള്ള 10 പേരുമാണ് രോഗമുക്തി നേടിയത്.
1033 പേര്‍ പുതുതായി നിരീക്ഷണത്തില്‍
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (16.11) പുതുതായി നിരീക്ഷണത്തിലായത് 1033 പേരാണ്. 658 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 12274 പേര്‍. ഇന്ന് വന്ന 25 പേര്‍ ഉള്‍പ്പെടെ 506 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 197 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 150146 സാമ്പിളുകളില്‍ 148629 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 139818 നെഗറ്റീവും 8811 പോസിറ്റീവുമാണ്.
- Log in to post comments