2020 ശിശുദിനാഘോഷം: മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു
2020 ശിശു ദിനാഘോഷത്തിന്റെ ഭാഗമായി വനിതാ ശിശു വികസനവകുപ്പ് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് നവംബര്‍ 20 വരെ സംഘടിപ്പിക്കുന്ന ബാലാവകാശവാരാചരണത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ കുട്ടികള്‍ക്കും കുട്ടികളുടെ അമ്മമാര്‍ക്കുമായി മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു.
മത്സരങ്ങള്‍
1.'WISDOM FIRENZE' (കുട്ടികളുടെ കാഴ്ചപ്പാടില്‍ പത്തനംതിട്ട ജില്ലയെ ശിശുസൗഹൃമാക്കുന്നതിന് ജില്ലയില്‍ വരുത്തേണ്ട മാറ്റങ്ങളെയും സംവിധാനങ്ങളെയും സംബന്ധിച്ച മൂന്ന് പേജില്‍ കവിയാത്തമാര്ഗ നിര്‍ദ്ദേശങ്ങള്‍ ലഭ്യമാക്കുന്നത്. ഗ്രൂപ്പ്-1:- 12 മുതല്‍ 15 വയസുവരെയുളള കുട്ടികള്‍. ഗ്രൂപ്പ്-2:- 16 മുതല്‍ 18 വയസുവരെയുളള കുട്ടികള്‍.
2.'HAPPY HEALTHY PARENTS MAKE HAPPY HEALTHY CHILDREN'
രക്ഷകര്‍ത്താക്കള്‍ മൂന്ന് വയസിന് താഴയുളള കുഞ്ഞുമക്കളോടൊപ്പം ചെലവഴിക്കുന്ന മനോഹര നിമിഷങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി രണ്ടു മിനിറ്റില്‍ കവിയാത്ത ഒരു വീഡിയോ തയ്യാറാക്കല്‍-2020 നവംബര്‍ 16 നു 20 നും ഇടയില്‍ തയ്യാറാക്കിയതാകണം വീഡിയോ.
3. 'MIND BLOWING' (കുട്ടികള്‍ ഏറ്റവും അവസാനമായി വായിച്ച പുസ്തകത്തെ അല്ലെങ്കില്‍ അതിന്റെ പ്രമേയത്തെ ആസ്പദമാക്കി രണ്ട് പേജില്‍ കവിയാത്ത ആസ്വാദന കുറിപ്പ് തയ്യാറാക്കുക. ഗ്രൂപ്പ്-1:- 12 മുതല്‍ 15 വയസുവരെയുളള കുട്ടികള്‍. ഗ്രൂപ്പ്-2:- 16 മുതല്‍ 18 വയസുവരെയുളള കുട്ടികള്‍.
മത്സരാര്‍ത്ഥികള്‍ തങ്ങളുടെ ബയോഡേറ്റസഹിതം തങ്ങളുടെ സൃഷ്ടികള്‍ നവംബര്‍ 23 ന് വൈകിട്ട് അഞ്ചിനകം ptadcpu2020nov14@gmail.com എന്ന വിലാസത്തില്‍ ലഭ്യമാക്കണം.
- Log in to post comments