Post Category
ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങള്‍ക്കുള്ള സഹായങ്ങള്‍ വര്‍ദ്ധിപ്പിച്ചു
ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങള്‍ക്കുള്ള വിവിധ സഹായങ്ങള്‍ വര്‍ദ്ധിപ്പിച്ചു. വിവാഹ ധനസഹായം 5000 രൂപയില്‍ നിന്ന് 25000 രൂപയാക്കി. ചികിത്സാ സഹായം 20000 രൂപയില്‍ നിന്ന് 50000 രൂപയും പ്രസവ സഹായം 5000 രൂപയില്‍ നിന്ന് 10000 രൂപയുമായി ഉയര്‍ത്തി. അംഗങ്ങളുടെ മക്കളുടെ വിദ്യാഭ്യാസത്തിനായുള്ള സ്‌കോളര്‍ഷിപ്പ് പദ്ധതി സര്‍ക്കാര്‍ അംഗീകരിച്ചു. പത്താം ക്ലാസില്‍ 80 ശതമാനം മാര്‍ക്ക് നേടി വിജയിക്കുന്ന ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് എല്ലാ വര്‍ഷവും സ്‌കോളര്‍ഷിപ്പ് നല്‍കുന്ന പദ്ധതിയാണിത്. ബിരുദ ബിരുദാനന്തര പഠനത്തിനും പ്രൊഫഷണല്‍ പഠനത്തിനും വിവിധ നിരക്കില്‍ സ്‌കോളര്‍ഷിപ്പ് നല്‍കും. അംഗങ്ങള്‍ക്ക് 55 വയസ് കഴിഞ്ഞാലും 60 വയസുവരെ അംഗത്വത്തില്‍ തുടരാനും അംഗം എന്ന നിലയിലുള്ള എല്ലാ ആനുകൂല്യവും ലഭിക്കും ഇനിമുതല്‍ അര്‍ഹത ഉണ്ടായിരിക്കും.
date
- Log in to post comments