ആശങ്ക വേണ്ട സര്‍ക്കാര്‍ ആവശ്യമായ നടപടി സ്വീകരിക്കും
സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനയിലേക്ക് അയച്ച് കൊടുത്ത പരാതികള്‍ക്ക് സമയബന്ധിതമായി തീരുമാനമുണ്ടാകുമെന്ന് റവന്യു വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. ജില്ലാതലത്തില്‍ തുടര്‍ ചര്‍ച്ചകളും അന്വേഷങ്ങളും വേണ്ടി വരുന്ന അപേക്ഷകള്‍ക്കെല്ലാം ഉചിതമായ തീരുമാനം ഉണ്ടാകും. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നാലും ഈ പരാതികള്‍ പരിഹരിക്കുന്നതിന് തടസ്സങ്ങളുണ്ടാകില്ല. അദാലത്തില്‍ ലഭിച്ച ഭൂരിഭാഗം പരാതികള്‍ക്കും ജില്ലാടിസ്ഥാനത്തില്‍ തന്നെ പരിഹാരം കാണാന്‍ കഴിഞ്ഞിട്ടുണ്ട്. വിദ്യാഭ്യാസ വായ്‌പ, മറ്റു ബാങ്ക് വായ്‌പ ആനുകൂല്യങ്ങള്‍ എന്നിവയില്‍ സംസ്ഥാനതലത്തില്‍ ഏകീകൃത തീരുമാനം വരും. സാന്ത്വന സ്‌പര്‍ശം അദാലത്തിനായി പനമരത്ത് വേദി അനുവദിച്ച പനമരം സെന്റ് ജൂഡ് ചര്‍ച്ച്‌് അധികൃതര്‍, കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ മാനേജ്‌മെന്റ് എന്നിവര്‍ക്കും കുടുബശ്രീ വളണ്ടിയര്‍മാര്‍ക്കും വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും ചടങ്ങില്‍ മന്ത്രി നന്ദി അറിയിച്ചു.
- Log in to post comments