Skip to main content

എക്‌സൈസ് വകുപ്പ് പരിശോധന ഊര്‍ജ്ജിതമാക്കി

 

നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എക്‌സൈസ് വകുപ്പ് ജില്ലയില്‍ പരിശോധന ഊര്‍ജ്ജിതമാക്കി. ഇതിന്റെ ഭാഗമായി മീനങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന വയനാട് എക്സൈസ് ഡിവിഷന്‍ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. വ്യാജമദ്യത്തിന്റെ ഉല്‍പാദനം, വില്‍പന, കടത്ത് എന്നിവ സംബന്ധിച്ച പരാതികളും കൃത്യമായ വിവരങ്ങളും പൊതുജനങ്ങള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും കണ്‍ട്രോള്‍ റൂമിലെ 04936- 248850 എന്ന നമ്പറിലും ഹോട്ട്ലൈന്‍ നമ്പറായ 155 358 ലേക്കോ താഴെ പറയുന്ന ഓഫീസര്‍മാരുടെ നമ്പറുകളിലോ വിളിച്ച് അറിയിക്കാവുന്നതാണ്. അബ്കാരി/ എന്‍.ഡി.പി.എസ് മേഖലയില്‍ ഉണ്ടാകാനിടയുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിന് ശക്തമായ മുന്‍കരുതലുകളാണ്  സ്വീകരിച്ചിട്ടുളളതെന്ന് വയനാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ അറിയിച്ചു.

എക്സൈസ് കണ്‍ട്രോള്‍ റൂം, മീനങ്ങാടി - 04936-248850, എക്സൈസ് റേയ്ഞ്ച് ഓഫീസ് കല്‍പ്പറ്റ - 04936-208230, എക്സൈസ് സര്‍ക്കിള്‍ ഓഫീസ് കല്‍പ്പറ്റ -   04936-202219, എക്സൈസ് റേയ്ഞ്ച് ഓഫീസ് ബത്തേരി - 04936  227227, എക്സൈസ് സര്‍ക്കിള്‍ ഓഫീസ് ബത്തേരി - 04936- 248190, എക്സൈസ് റേയ്ഞ്ച് ഓഫീസ് മാനന്തവാടി - 04935- 244923, എക്സൈസ് സര്‍ക്കിള്‍ ഓഫീസ് മാനന്തവാടി - 04935- 240012 , എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡ്, മീനങ്ങാടി - 04936- 246180.
ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ -9447176064, അസി. എക്സൈസ് കമ്മീഷണര്‍- 9496002872, എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, കല്‍പ്പറ്റ - 9400069663, എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, മാനന്തവാടി-9400069667, എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, ബത്തേരി - 9400069665 എക് സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍  സ്പെഷ്യല്‍ സ്‌ക്വാഡ് വയനാട്- 9400069666 , എക്സൈസ് റെയിഞ്ച് ഇന്‍സ്പെക്ടര്‍, കല്‍പ്പറ്റ - 9400069668, എക്സൈസ് റെയിഞ്ച് ഇന്‍സ്പെക്ടര്‍, മാനന്തവാടി- 9400069670,എക്സൈസ് റെയിഞ്ച് ഇന്‍സ്പെക്ടര്‍,  ബത്തേരി -9400069669.

 

date