Skip to main content

കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ 93-ാം ജന്മദിനം ആഘോഷിച്ചു

ഭാരതീയ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ 93-ാം ജന്മദിനം വൃക്ഷതൈകള്‍ നട്ട് പത്തനംതിട്ട കൃഷി വിജ്ഞാന കേന്ദ്രം ആഘോഷിച്ചു.  കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ജിജി ജോണ്‍ മാത്യു ഉദ്ഘാടനം നിര്‍വഹിച്ചു.  കാര്‍ഡ് ഡയറക്ടര്‍ റവ. ഏബ്രഹാം പി. വര്‍ക്കി വൃക്ഷതൈകളുടെ വിതരണം നിര്‍വഹിച്ചു.  കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ. സി.പി. റോബര്‍ട്ട് അധ്യക്ഷത വഹിച്ചു.  കാര്‍ഡ് അസി. ഡയറക്ടര്‍ റവ. മോന്‍സി വര്‍ഗീസ്, എംസിആര്‍ഡി ഡയറക്ടര്‍ റവ. വിനോദ് ഈശോ, കൃഷി വിജ്ഞാന കേന്ദ്രം സബ്ജക്റ്റ് മാറ്റര്‍ സ്പെഷ്യലിസ്റ്റുമാരായ ഡോ. ഷാനാ ഹര്‍ഷന്‍, ഡോ. റിന്‍സി. കെ. ഏബ്രഹാം, ബിനു ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.

date