Skip to main content

മഞ്ചേരി എഫ്.എമ്മില്‍ യു.എ.ഖാദറിന്റെ ''അഘോരശിവം''

കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ച, യു.എ.ഖാദറിന്റെ 'അഘോരശിവം' നോവലിന്റെ നാടകീയമായ വായന ആകാശവാണി മഞ്ചേരി എഫ്.എം നിലയത്തില്‍ വെള്ളിയാഴ്ച മുതല്‍ കേള്‍ക്കാം. രാവിലെ 7.20നും രാത്രി 8.35നും പ്രക്ഷേപണം ചെയ്യുന്ന ഈ നോവല്‍  വായിക്കുന്നത് കാഷ്യല്‍ അവതാരകനായ യു.കൃഷ്ണ പ്രസാദാണ്. ഒപ്പം കഥാപാത്രങ്ങള്‍ക്ക്  അവതാരകര്‍ ശബ്ദം നല്‍കുന്നു.
 
നാടന്‍ ശീലുകളും പഴമൊഴികളും ഇഴചേര്‍ത്ത, വടക്കന്‍ മലയാളത്തിന്റെ ഭാഷാ ചാതുര്യം വരച്ചു കാട്ടുന്ന ഈ നോവലില്‍, അഘോര ശിവക്ഷേത്ര പരിസരങ്ങളിലെ കുറെ കഥാപാത്രങ്ങളെയും, അവരുടെ സങ്കീര്‍ണ്ണമായ ജീവിതത്തെയും ,തന്റെ കുട്ടിക്കാലത്തെയും, പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുകയാണ്, നോവലിസ്റ്റ് .

date