Post Category
മഞ്ചേരി എഫ്.എമ്മില്‍ യു.എ.ഖാദറിന്റെ ''അഘോരശിവം''
കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച, യു.എ.ഖാദറിന്റെ 'അഘോരശിവം' നോവലിന്റെ നാടകീയമായ വായന ആകാശവാണി മഞ്ചേരി എഫ്.എം നിലയത്തില്‍ വെള്ളിയാഴ്ച മുതല്‍ കേള്‍ക്കാം. രാവിലെ 7.20നും രാത്രി 8.35നും പ്രക്ഷേപണം ചെയ്യുന്ന ഈ നോവല്‍ വായിക്കുന്നത് കാഷ്യല്‍ അവതാരകനായ യു.കൃഷ്ണ പ്രസാദാണ്. ഒപ്പം കഥാപാത്രങ്ങള്‍ക്ക് അവതാരകര്‍ ശബ്ദം നല്കുന്നു.
നാടന്‍ ശീലുകളും പഴമൊഴികളും ഇഴചേര്‍ത്ത, വടക്കന്‍ മലയാളത്തിന്റെ ഭാഷാ ചാതുര്യം വരച്ചു കാട്ടുന്ന ഈ നോവലില്‍, അഘോര ശിവക്ഷേത്ര പരിസരങ്ങളിലെ കുറെ കഥാപാത്രങ്ങളെയും, അവരുടെ സങ്കീര്‍ണ്ണമായ ജീവിതത്തെയും ,തന്റെ കുട്ടിക്കാലത്തെയും, പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുകയാണ്, നോവലിസ്റ്റ് .
date
- Log in to post comments