Post Category
ശബരിമല തീര്‍ഥാടനം: മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു
ശബരിമല തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ കനത്ത തോതിലുള്ള വര്‍ധനയുണ്ടാകുന്ന സാഹചര്യത്തില്‍ കാര്യങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നതതല യോഗം വിളിച്ചു. തിങ്കളാഴ്ച രാവില 11 ന് നിയമസഭാ മന്ദിരത്തിലെ ചേംബറിലാണ് യോഗം. പ്രതിദിനം ഒരു ലക്ഷത്തോളം പേര്‍ കഴിഞ്ഞ ദിവസങ്ങളില്‍ ദര്‍ശനത്തിനെത്തിയിരുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ മൂലം രണ്ടു വര്‍ഷമായി തീര്‍ത്ഥാടകരുടെ എണ്ണം പരിമിതപ്പെടുത്തിയിരുന്നു.ദര്‍ശന സമയമടക്കമുള്ള കാര്യങ്ങളും കൂടുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതും യോഗത്തില്‍ ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്യുമെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍ അറിയിച്ചു.
date
- Log in to post comments