Skip to main content

അമിത വില; പാത്രക്കടയ്ക്ക് പിഴ

അയ്യപ്പഭക്തരില്‍ നിന്നും അമിത വില ഈടാക്കിയ സന്നിധാനത്തെ പാത്രക്കടയ്ക്ക് പിഴ ചുമത്തി. സന്നിധാനം ഗവ. ആശുപത്രിക്ക് എതിര്‍വശമുള്ള കടയില്‍ പാത്രങ്ങള്‍ക്ക് അമിത വില ഈടാക്കുന്നതായി നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. പരാതി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് റവന്യു സ്‌ക്വാഡ് പരിശോധന നടത്തുകയും ക്രമക്കേട് കണ്ടെത്തുകയും 5,000 രൂപ പിഴ ചുമത്തുകയും ചെയ്തു.പരിശോധനയ്ക്ക് ഡ്യൂട്ടി മജിസ്ട്രേറ്റ് കെ. ശ്രീകുമാര്‍, എക്സിക്യുട്ടീവ് മജിസ്ട്രേറ്റ് കെ. ഗോപകുമാര്‍, അളവ് തൂക്കവിഭാഗം ഇന്‍സ്പെക്ടര്‍ ഹരികൃഷ്ണക്കുറുപ്പ് എന്നിവര്‍ നേതൃത്വം നല്‍കി.

date