ധനസഹായം നല്കി
കാലവര്‍ഷക്കെടുതി, മാരകരോഗങ്ങള്‍ എന്നിവകൊണ്ട് ദുരിതമനുഭവിക്കുന്ന എട്ട് പേര്‍ക്ക് പെരിന്തല്‍മണ്ണ നഗരസഭാ ചെയര്‍മാന്റെ സാന്ത്വനം സഹായ ഫണ്ടില്‍ നിന്ന് 85000 രൂപ ധനസഹായം നല്കി. രോഗബാധിതരായ 21-ാം വാര്‍ഡിലെ ശ്രീലകം ചന്ദ്രനുണ്ണി, 27ാം വാര്‍ഡിലെ വസന്ത കുന്നക്കാട്ടുപറമ്പില്‍, 15-ാം വാര്‍ഡിലെ കല്ലിങ്ങല്‍ മുസ്തഫ, ബേബി ഉണ്ണി, കാലവര്‍ഷക്കെടുതിയില്‍ വീടുകള്‍ക്കും മറ്റും നാശനഷ്ടം സംഭവിച്ച 18-ാം വാര്‍ഡിലെ വണ്ടുതൊടി ഹമീദ്, കോലോത്തൊടി സൈനബ, 15-ാം വാര്‍ഡിലെ പുളിക്കല്‍ ഷൗക്കത്ത്, 34-ാം വാര്‍ഡിലെ ഒടുവില്‍ ശ്രീജ എന്നിവര്‍ക്കാണ് ധനസഹായം നല്‍കിയത്. ധനസഹായം ചെയര്മാന് നേരിട്ട് വീടുകളിലെത്തി വിതരണം ചെയ്തു. വൈസ് ചെയര്മാന് നിഷി അനില്‍രാജ്, കൗണ്‍സിലര്‍മാരായ രതി അല്ലക്കാട്ടില്‍, പത്തത്ത് ആരിഫ്, ഷഫീന, ഹഫ്സ മുഹമ്മദ്, റജീന ഷൈജല്‍, ആസ്യ സലീം എന്നിവര്‍ പങ്കെടുത്തു.
- Log in to post comments