Skip to main content

ധനസഹായം നല്‍കി

കാലവര്‍ഷക്കെടുതി, മാരകരോഗങ്ങള്‍ എന്നിവകൊണ്ട് ദുരിതമനുഭവിക്കുന്ന എട്ട് പേര്‍ക്ക്  പെരിന്തല്‍മണ്ണ നഗരസഭാ ചെയര്‍മാന്റെ  സാന്ത്വനം സഹായ ഫണ്ടില്‍ നിന്ന് 85000 രൂപ ധനസഹായം നല്‍കി. രോഗബാധിതരായ  21-ാം  വാര്‍ഡിലെ ശ്രീലകം ചന്ദ്രനുണ്ണി, 27ാം വാര്‍ഡിലെ വസന്ത കുന്നക്കാട്ടുപറമ്പില്‍, 15-ാം വാര്‍ഡിലെ കല്ലിങ്ങല്‍ മുസ്തഫ, ബേബി ഉണ്ണി, കാലവര്‍ഷക്കെടുതിയില്‍ വീടുകള്‍ക്കും മറ്റും നാശനഷ്ടം സംഭവിച്ച 18-ാം വാര്‍ഡിലെ വണ്ടുതൊടി ഹമീദ്, കോലോത്തൊടി സൈനബ, 15-ാം വാര്‍ഡിലെ പുളിക്കല്‍ ഷൗക്കത്ത്, 34-ാം വാര്‍ഡിലെ ഒടുവില്‍ ശ്രീജ എന്നിവര്‍ക്കാണ് ധനസഹായം നല്‍കിയത്.  ധനസഹായം ചെയര്‍മാന്‍ നേരിട്ട് വീടുകളിലെത്തി വിതരണം ചെയ്തു. വൈസ് ചെയര്‍മാന്‍ നിഷി അനില്‍രാജ്, കൗണ്‍സിലര്‍മാരായ രതി അല്ലക്കാട്ടില്‍, പത്തത്ത് ആരിഫ്,   ഷഫീന, ഹഫ്‌സ മുഹമ്മദ്,  റജീന ഷൈജല്‍, ആസ്യ സലീം എന്നിവര്‍ പങ്കെടുത്തു.

 

date