Skip to main content

ഐടിഐ പ്രവേശനം

 

റാന്നി ഗവണ്‍മെന്റ് ഐടിഐയില്‍ ഇലക്‌ട്രോണിക് മെക്കാനിക്ക് ട്രേഡില്‍ അഞ്ച് ഒഴിവുകളുണ്ട്. ഇന്‍ഡക്‌സ് മാര്‍ക്ക് 160 വരെയുള്ള മുസ്ലിം വിഭാഗത്തില്‍പ്പെട്ടവര്‍ക്കും 165 വരെയുള്ള ഒബിഎച്ച് വിഭാഗത്തില്‍പ്പെട്ടവര്‍ക്കും 180 വരെയുള്ള ജനറല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും പ്രവേശനത്തിന് പങ്കെടുക്കാം. താത്പര്യമുള്ളവര്‍ ഈ മാസം എട്ടിന് രാവിലെ 11ന് റ്റി.സി, അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ഫീസ് എന്നിവ സഹിതം രക്ഷകര്‍ത്താവിനൊപ്പം ഐടിഐയില്‍ ഹാജരാകണം. കഴിഞ്ഞ 13ന് നടന്ന കൗണ്‍സിലിംഗില്‍ പങ്കെടുക്കാത്തവര്‍ ഹാജരാകേണ്ടതില്ല. ഓണ്‍ലൈന്‍ അപേക്ഷ സമ ര്‍പ്പിച്ചവര്‍ മാത്രം ഹാജരായാല്‍ മതിയാകും.          (പിഎന്‍പി 2211/18)

date