Post Category
ഭവന വായ്പ
ഞങ്ങളുടെ വീട് പദ്ധതിയില്‍ ജില്ലയിലെ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഭവന രഹിതരില്‍ നിന്നും പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വികസന കോര്‍പറേഷന്‍ അപേക്ഷ ക്ഷണിച്ചു. പരമാവധി വായ്പാ തുക 10 ലക്ഷം രൂപ. മൂന്ന് ലക്ഷം രൂപ വരെ കുടുംബ വാര്‍ഷിക വരുമാനമുള്ള 18നും 55നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. 5 ലക്ഷം രൂപ വരെ 7.5 ശതമാനം പലിശയും, അതിനു മുകളില്‍ 10 ലക്ഷം രൂപ വരെ 8 ശതമാനവും ആണ്. അപേക്ഷകന്റെ പേരിലോ കുടുംബാംഗങ്ങളുടെ പേരിലോ വാസയോഗ്യമായ ഭവനം ഉണ്ടാവാന്‍ പാടില്ല. വായ്പാ പരിധിക്ക് വിധേയമായി പരമാവധി 90 ശതമാനം തുക വരെ കോര്‍പ്പറേഷന്‍ വായ്പയായി നല്‍കുകയും ബാക്കി തുക ഗുണഭോക്താവിന്റെ വിഹിതവുമാണ്. വായ്പയ്ക്ക് ഗുണഭോക്താക്കള്‍ കോര്‍പ്പറേഷന്‍ നിഷ്‌കര്‍ഷിക്കുന്ന ജാമ്യം ഹാജരാക്കണം. ഫോണ്‍ 04936202869
date
- Log in to post comments