Post Category
ഭക്ഷ്യസുരക്ഷാ പരിശോധന കര്‍ശനമാക്കും
ഓണക്കാലത്ത് ശുദ്ധവും സുരക്ഷിതവുമായ ഭക്ഷണം ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് ജില്ലയില്‍ പരിശോധന കര്‍ശനമാക്കും. ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, ബേക്കറികള്‍, ബേക്കറി ഉല്‍പ്പന്ന നിര്‍മ്മാണ യൂണിറ്റുകള്‍, പലചരക്ക് കടകള്‍, തട്ടുകടകള്‍ തുടങ്ങി ഭക്ഷണ സാധനങ്ങള്‍ ഉത്പാദിപ്പിക്കുകയും സംഭരണം ചെയ്യുകയും വിതരണം ചെയ്യുന്നതുമായ സ്ഥാപനങ്ങളിലാണ് പരിശോധന നടത്തുക. നിലവാരമില്ലാത്ത വെളിച്ചെണ്ണ ജില്ലയില്‍ വിറ്റഴിക്കാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാ ഭക്ഷ്യ എണ്ണകളും പരിശോധിക്കും. പൊതു വിതരണ സ്ഥാപനങ്ങളിലും പരിശോധന നടത്തും. നിയമ ലംഘകര്‍ക്കെതിരെ കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ അസിസ്റ്റന്റ് ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ അറിയിച്ചു.
date
- Log in to post comments