Skip to main content

മാനന്തവാടി മണ്ഡലത്തിലെ സ്‌കൂളുകള്‍ക്ക്  ഫണ്ട് അനുവദിച്ചു

      മാനന്തവാടി മണ്ഡലത്തിലെ സ്‌കൂളുകള്‍ക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് അടിസ്ഥാനസൗകര്യ വികസനത്തിന് ഫണ്ട് അനുവദിച്ചു. തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തിലെ കുഞ്ഞോം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് മൂന്നുകോടി രൂപയും, തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ ഉദയഗിരി ഗവണ്‍മെന്റ് എല്‍.പി സ്‌കൂളിന് 85 ലക്ഷം രൂപയും കെട്ടിട നിര്‍മ്മാണത്തിനായി അനുവദിച്ചു. നീര്‍വാരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് 52 ലക്ഷം രൂപയുടെ കെട്ടിടം നിര്‍മ്മിക്കുന്നതിനും ഭരണാനുമതി നല്‍കി. 2018-19 സാമ്പത്തികവര്‍ഷത്തെ പൊതുവിദ്യാഭ്യാസ വകുപ്പ് പ്ലാന്‍ ഫണ്ടില്‍ നിന്നാണ് തുക അനുവദിച്ചത്. 
 

date