Skip to main content

സംരഭകത്വ പരിശീലനം അപേക്ഷ ക്ഷണിച്ചു

 

    സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ 35 നും 50 വയസ്സിനും ഇടയിലുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിധവകള്‍ക്കായി സംരംഭകത്വ പരിശീലനം നടത്തുന്നു. അവിവാഹിതര്‍, അവിവാഹിത അമ്മമാര്‍ എന്നിവരെയും പരിഗണിക്കും. ആഗസ്റ്റ് 25 മുതല്‍ മൂന്ന് ദിവസമാണ് പരിശീലനം. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ദേശീയ പട്ടികജാതി കോര്‍പ്പറേഷന്‍ നാല് ശതമാനം പലിശയില്‍ പത്ത് ലക്ഷം രൂപവരെ സ്വയം തൊഴില്‍ സംരംഭം തുടങ്ങാന്‍ വായ്പ അനുവദിക്കും. അപേക്ഷകരുടെ വാര്‍ഷിക വരുമാനം 3 ലക്ഷം രൂപയില്‍ കൂടാന്‍ പാടില്ല. കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം മേഖലകള്‍ തിരിച്ചാണ് പരിശീലനം നല്‍കുക.ആഗസ്റ്റ് 20 ന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ ഫോറവും കൂടുതല്‍ വിവരങ്ങളും www.kswc.org എന്ന വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും.
   

date