സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാം തുടങ്ങി
കേരള സര്‍ക്കാര്‍ ഊര്‍ജ വകുപ്പ് എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ വിദ്യാലയങ്ങളില്‍ ഊര്‍ജ സംരക്ഷണ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കായി നടപ്പിലാക്കിവരുന്ന സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാമിന്റെ ജില്ലാതല ഉദ്ഘാടനവും അധ്യാപകര്‍ക്കുള്ള ശില്‍പശാലയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ നിര്‍വഹിച്ചു. കാര്‍ബണ്‍ ന്യൂട്രല്‍ വിദ്യാലയം എന്ന ലക്ഷ്യത്തോടെ ഊര്‍ജോല്‍സവം, ബോധവല്‍ക്കരണ ക്ലാസുകള്‍, റാലി, സര്‍വെ, തെരുവുനാടകങ്ങള്‍, പ്രൊജക്ട് വര്‍ക്കുകള്‍ തുടങ്ങി വിവിധ പരിപാടികള്‍ ഈ വര്‍ഷം വിദ്യാലയങ്ങളില്‍ നടപ്പിലാക്കും. ജില്ലാ സയന്‍സ് ക്ലബ് സെക്രട്ടറി ടി.ജി.സജി അധ്യക്ഷത വഹിച്ചു. എസ്.കെ.എം.ജെ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രധാനാധ്യാപകന്‍ എം.കെ.അനില്‍ കുമാര്‍, അസി.ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ പി.കെ.അനില്‍, സോഷ്യല്‍ ക്ലബ് ജില്ലാ സെക്രട്ടറി വിനോദ് പുഷ്പരാജന്‍, ഇ.എം.സി. ട്രെയിനര്‍ വി.ഡി.ജോര്‍ജ്, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സി.ജയരാജന്‍, ജോയിന്റ് കോ-ഓര്‍ഡിനേറ്റര്‍ പി.കെ.സാജിദ്, എം.സുനില്‍കുമാര്‍, സി.കെ.പവിത്രന്‍ എന്നിവര്‍ സംസാരിച്ചു. കെ.എസ്.ഇ.ബി. അസി.എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ.അബ്ദുള്‍ ഷുക്കൂര്‍ ക്ലാസെടുത്തു.
- Log in to post comments