Skip to main content

കര്‍ഷകസഭ സംഘടിപ്പിച്ചു

കോയിപ്രം ബ്ലോക്ക് പഞ്ചായത്തില്‍ കോയിപ്രം കൃഷിഭവന്റെ സഹകരണത്തോടെ ബ്ലോക്ക്തല കര്‍ഷകസഭ സംഘടിപ്പിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണ്ണാദേവി      ഉദ്ഘാടനം ചെയ്തു. ഗ്രാമസഭയില്‍ അവതരിപ്പിച്ച കര്‍ഷകരുടെ വിവിധ ആവശ്യങ്ങള്‍ യോഗം ചര്‍ച്ചചെയ്തു. അസിസ്റ്റന്റ് കൃഷി ഓഫീസര്‍ ബ്ലെസി മറിയം ജോണ്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന കര്‍ഷകസഭയില്‍ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല മാത്യൂസ് അദ്ധ്യക്ഷതവഹിച്ചു. ബ്ലോക്ക് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. കൃഷ്ണകുമാര്‍, വൈസ്പ്രസിഡന്റ് അക്കാമ്മ ജോണ്‍സന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രത്‌നകുമാരിയമ്മ, പഞ്ചായത്തംഗങ്ങളായ ജിജി മാത്യു, ജോസഫ് മാത്യു, വിവിധ കൃഷി ഓഫീസര്‍മാര്‍, കര്‍ഷക പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
                                             (പിഎന്‍പി 2286/18)
 

date