Skip to main content

ഒ.ബി.സി. സംരംഭകര്‍ക്ക് അഞ്ച് കോടി വരെ വായ്പ  സംരംഭകത്വ സെമിനാര്‍ സെപ്റ്റംബര്‍ 14 ന് 

ഒ.ബി.സി. വിഭാഗത്തില്‍പ്പെട്ട സംരംഭകര്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ വായ്പ ലഭ്യമാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ IFCI വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ട്‌സ് ലിമിറ്റഡ് നോഡല്‍ ഏജന്‍സിയായി രൂപീകരിച്ച വെഞ്ച്വര്‍ ക്യാപ്പിറ്റല്‍ ഫണ്ട് നിലവില്‍ വന്നിട്ടുണ്ട്.  ഒ.ബി.സി. സംരംഭകര്‍ക്ക് കുറഞ്ഞത് 51 ശതമാനം ഓഹരി പങ്കാളിത്തവും നിയന്ത്രണവും ഉള്ള കമ്പനികള്‍ക്കും, വ്യക്തിഗത സംരംഭം, പാര്‍ട്ട്ണര്‍ഷിപ്പ് സംരംഭം, ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ട്ണര്‍ഷിപ്പ്, ഒണ്‍ പേഴ്‌സണല്‍ കമ്പനി എന്നിവ രൂപാന്തരം പ്രാപിച്ച്  ആരംഭിക്കുന്ന കമ്പനികള്‍ക്കും വായ്പ ലഭിക്കും..  20 ലക്ഷം രൂപ മുല്‍ അഞ്ച് കോടി രൂപ വരെ എട്ട് ശതമാനം പലിശ നിരക്കിലാണ് വായ്പ നല്‍കുന്നത്.  സ്ത്രീകള്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് 7.75 ശതമാനമാണ് പലിശ.  പദ്ധതി സംബന്ധിച്ച്  സെപ്റ്റംബര്‍ 14ന് രാവിലെ 10 മുതല്‍ എറണാകുളം പ്രസിഡന്‍സി ഹോട്ടലില്‍ സംരംഭകത്വ സെമിനാര്‍ സംഘടിപ്പിക്കും.  സെമിനാറില്‍  പങ്കെടുക്കുന്നതിന് വേണ്ടി കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ www.ksbcdc.com എന്ന വെബ്‌സൈറ്റ് മുഖേന ഈ മാസം 20നകം രജിസ്റ്റര്‍ ചെയ്യണം.                                                         (പിഎന്‍പി 2290/18)
അയിരൂര്‍ വില്ലേജ് ഓഫീസും സ്മാര്‍ട്ടാകുന്നു
അയിരൂര്‍ വില്ലേജ് ഓഫീസ് ആധുനിക സജ്ജീകരണങ്ങളോടെ സ്മാര്‍ട് വില്ലേജ് ഓഫീസാകുന്നു. ഓഫീസിന്റെ നിര്‍മാണ ഉദ്ഘാടനം 14ന് ഉച്ചയ്ക്ക് 12ന് റാന്നി എംഎല്‍എ രാജു എബ്രഹാം നിര്‍വഹിക്കും. അയിരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് തമ്പി അദ്ധ്യക്ഷത വഹിക്കും. 44 ലക്ഷം രൂപയാണ് അയിരൂര്‍ സ്മാര്‍ട് വില്ലേജ് ഓഫീസിന്റെ നിര്‍മാണത്തിനായി ചെലവഴിക്കുന്നത്. നിലവിലെ വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ഭാഗവും സമീപമുള്ള പഴയ കെട്ടിടവും പൊളിച്ചാണ് പുതിയ സ്മാര്‍ട് വില്ലേജ് ഓഫീസ് നിര്‍മിക്കുന്നത്. വരാന്ത, ഫ്രണ്ട് ഓഫീസ്, ഹാള്‍, വില്ലേജ് ഓഫീസറുടെ മുറി, റെക്കോര്‍ഡ് മുറി, ഡൈനിംഗ് ഹാള്‍ എന്നിവയാണ് പുതിയ ഓഫീസില്‍ നിര്‍മിക്കുക. ഫ്രണ്ട് ഓഫീസില്‍ സേവനങ്ങള്‍ക്കായെത്തുന്ന പൊതുജനങ്ങള്‍ക്ക് ഇരിപ്പിടവും, കുടിവെള്ള സൗകര്യവും ഒരുക്കുന്നുണ്ട്. ആറ് പേര്‍ക്ക് ഇരിക്കാവുന്നതാണ് ഓഫീസ് ഹാള്‍. ഒന്‍പത് ജീവനക്കാരുള്ള വില്ലേജ് ഓഫീസില്‍ എല്ലാവര്‍ക്കും കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നതിന് ആവശ്യമായ അടിസ്ഥാനസൗകര്യവും പുതിയ ഓഫീസില്‍ ഒരുക്കുന്നുണ്ട്. ഓഫീസിന് പുറത്തായി പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കുമായി രണ്ട് ടോയ്‌ലറ്റുകള്‍ നിര്‍മിക്കും. ഇതില്‍ അംഗപരിമിതരായവര്‍ക്കുള്ള ടോയ്‌ലറ്റ് സംവിധാനവും ഇവര്‍ക്കായി പ്രത്യേക റാമ്പും നിര്‍മിക്കുന്നുണ്ട്. 
1300 സ്‌ക്വയര്‍ ഫീറ്റില്‍ നിര്‍മിക്കുന്ന സ്മാര്‍ട്ട്് വില്ലേജ് ഓഫീസിന്റെ നിര്‍മാണചുമതല നിര്‍മിതി കേന്ദ്രത്തിനാണ്.                               (പിഎന്‍പി 2291/18)

date