മഴക്കെടുതി നേരിടാന്‍ ജില്ല സുശക്തം - ജില്ലാ കളക്ടര്‍
നേരിട്ടതില്‍ വച്ച് ഏറ്റവും വലിയ മഴക്കെടുതികളിലൂടെയാണ് ജില്ല കടന്നു പോകുന്നത്. ഈ സാഹചര്യത്തില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ വിജയിപ്പിക്കാന്‍ കഴിവിന്റെ പരമാവധി ശ്രമിക്കേ സമയമാണിതെന്നും അതിനായി എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍. സര്‍ക്കാര്‍ മികച്ച പിന്തുണയാണ് ജില്ലയ്ക്കു നല്‍കുന്നത്. ദേശീയ ദുരന്ത നിവാരണ സേനയടക്കം മുഴുവന്‍ സര്‍ക്കാര്‍ സംവിധാനവും ദുരന്തനിവാരണ പ്രവര്‍ത്തനത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ എട്ടായിരത്തോളം പേരെ ക്യാമ്പുകളില്‍ പുനരധിവസിപ്പിക്കേതായിവരുമെന്ന് പ്രതീക്ഷിക്കുന്നു. നിലവില്‍ നൂറോളം ക്യാമ്പുകളിലായി 5500 ഓളം പേര്‍ ഉ്. കൂടുതലായി 25 ഓളം ക്യാമ്പുകള്‍ കെത്താന്‍ തഹദില്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മഴ ശക്തമാകുമ്പോള്‍ വീും വെള്ള കയറാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ ക്യാമ്പ് ഒരുക്കുന്നത് ഒഴിവാക്കാന്‍ കളക്ടര്‍ കര്‍ശന നിര്‍ദേശം നല്‍കി. കോട്ടത്തറ ഏഴാം വാര്‍ഡ് കമ്യുണിറ്റി ഹാളില്‍ സജ്ജമാക്കിയ ക്യാമ്പില്‍ മലവെള്ളം കയറിയതിനെ തുടര്‍ന്ന് ക്യാമ്പിലുള്ളവരെ രാത്രി തന്നെ മാറ്റിതാമസിപ്പിക്കേ സാഹചര്യം ഉായി. താലൂക്ക് ഓഫിസുകളിലെ പ്രവര്‍ത്തനം ക്യാമ്പുകളിലേക്കു കൂടി വ്യാപിപ്പിക്കണം. താലൂക്ക് ഓഫിസ് ഉദ്യോഗസ്ഥര്‍ക്ക് ക്യാമ്പുകളുടെ അധിക ചുമതല കൂടി നല്‍കാന്‍ തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വില്ലേജ് ഓഫിസര്‍മാര്‍ക്കായിരിക്കും ക്യാമ്പിന്റെ പ്രഥമ ചുമതല. തഹസില്‍ദാര്‍, ഡപ്യൂട്ടി കളക്ടര്‍ എന്നിവര്‍ക്കാണ് തുടര്‍ ചുമതല. മുഴുവന്‍ ക്യാമ്പിലുമെത്തി കാര്യങ്ങള്‍ പരിശോധിച്ച് എല്ലാ ദിവസവും കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണം.
നിലവില്‍ ക്യാമ്പിന്റെ പ്രവര്‍ത്തനത്തിനുള്ള ഫുകള്‍ ലഭ്യമാക്കിയിട്ടു്. ഏതെങ്കിലും വകുപ്പ് പ്രവര്‍ത്തനത്തില്‍ സഹകരിക്കുന്നില്ലെങ്കില്‍ റിപ്പോര്‍ട്ട് ചെയ്യാനും കളക്ടര്‍ നിര്‍ദ്ദേശിച്ചു. ക്യാമ്പുകളില്‍ പ്രധാനമായും ഭക്ഷണം, ആരോഗ്യം, കുടിവെളളം, വസ്ത്രം, വെളിച്ചം എന്നിവ ഉറപ്പു വരുത്തണം. ക്യാമ്പിലെ സൗകര്യങ്ങളൊന്നും മോശമാവരുത്. ക്യാമ്പിന്റെ പ്രവര്‍ത്തനങ്ങള്‍ വിജയിപ്പിക്കാനായി സന്നദ്ധ പ്രവര്‍ത്തകരുടെ സേവനങ്ങളും പ്രയോജനപ്പെടുത്തും. എല്ലാ ക്യാമ്പിലും മെഡിക്കല്‍ സംഘത്തിന്റെ സേവനവും ശുദ്ധമമായ കുടിവെള്ളവും ലഭ്യമാക്കും. എമര്‍ജന്‍സി മെഡിസിന്‍, വാക്‌സിനേഷന്‍ എന്നിവ ആവശ്യാനുസരണം ലഭ്യമാക്കാന്‍ ആരോഗ്യ വകുപ്പിന് നിര്‍ദ്ദേശം നല്‍കി. കമ്പിളി അടക്കമുള്ള അവശ്യ തുണികള്‍ അടിയന്തരമായി ലഭ്യമാക്കാന്‍ വിവിധ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. അസുഖമുള്ളവര്‍, കുട്ടികള്‍, പ്രായമായവര്‍, സ്ത്രീകള്‍ എന്നിവര്‍ക്ക് ക്യാമ്പില്‍ മുന്‍ഗണ നല്‍കും. പകര്‍ച്ചവ്യാധികള്‍ തടയാന്‍ ടോയിലറ്റുകളിലടക്കം ബ്ലീച്ചിംഗ് പൗഡര്‍ ഉപയോഗിക്കാന്‍ എച്ച്.ഐമാര്‍ക്ക് നിര്‍ദേശം നല്‍കി. ആയിരത്തോളം പേര്‍ താമസിക്കുന്ന പനമരം ക്യാമ്പില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാനും കളക്ടര്‍ നിര്‍ദേശം നല്‍കി. ജില്ലയിലെത്തുന്ന ദുരന്തനിവാരണ സേനയ്ക്കു ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടു്. സൈനിക ഉദ്യോഗസ്ഥര്‍ക്ക് താമസിക്കാന്‍ ഗസ്റ്റ് ഹൗസും സൈനികര്‍ക്ക് ടൂറിസം വകുപ്പിന്റെ ഡോര്‍മെറ്ററികളും വിട്ടു കൊടുക്കും. വൈത്തിരി താലൂക്കില്‍ 43 ഉം സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ 15ഉം മാനന്തവാടി താലൂക്കില്‍ 42 ഉം ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. 1416 കുടുംബങ്ങളില്‍ നിന്നും 5522 പേര്‍ ഇവിടങ്ങളില്‍ താമസിക്കുന്നു.
- Log in to post comments