Post Category
സ്റ്റേഷനറി വിതരണം
സ്റ്റേഷനറി വിതരണം ഓണ്‍ലൈന്‍ സംവിധാനത്തിലാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ സ്റ്റേഷനറി വിതരണ കാര്‍ഡ് കൈവശമുള്ള എല്ലാ സര്‍ക്കാര്‍ ഓഫീസുകളും http://emist.keltron.in എന്ന വിലാസത്തില്‍ ലോഗിന്‍ ചെയ്ത് TERMS എന്ന ആപ്ലിക്കേഷനില്‍ രജിസ്റ്റര്‍ ചെയ്ത് അവരവരുടെ പ്രൊഫൈല്‍ സമര്‍പ്പിക്കേണ്ടതും ഇതിനകം ജില്ലാ സ്റ്റേഷനറി ഓഫീസര്‍ അംഗീകരിച്ചിട്ടുള്ള പ്രൊഫൈലുകളില്‍ അതത് ആഫീസുകള്‍ Task center എന്ന ലിങ്ക് വഴി ആവശ്യപ്പെട്ട വിവരങ്ങള്‍ ഈ മാസം 20ന് മുമ്പ് നല്‍കണം. ഇതില്‍ വീഴ്ച വരുത്തുന്ന ആഫീസുകള്‍ക്ക് സ്റ്റേഷനറി വിതരണത്തില്‍ തടസം ഉണ്ടാകുമെന്ന് ജില്ലാ സ്റ്റേഷനറി ഓഫീസര്‍ അറിയിച്ചു.
(പിഎന്‍പി 2303/18)
date
- Log in to post comments