Post Category
റബ്ബര്‍ തടി കയറ്റിറക്ക്: തര്‍ക്കം ഒത്തുതീര്‍ന്നു
പത്തനംതിട്ട ജില്ലയിലെ റബ്ബര്‍തടി കയറ്റിറക്ക് ജോലി ചെയ്യുന്ന തൊഴിലാളികളുടെ കൂലിനിരക്ക് ഏകീകരിക്കുന്നത് സംബന്ധിച്ച് തൊഴിലുടമാ പ്രതിനിധികളെയും, ട്രേഡ് യൂണിയന്‍ പ്രതിനിധികളെയും ഉള്‍പ്പെടുത്തി പത്തനംതിട്ട ജില്ലാ ലേബര്‍ ഓഫീസര്‍ നടത്തിയ അനുരജ്ഞന ചര്‍ച്ചകളില്‍ റബ്ബര്‍തടി ടണ്‍ ഒന്നിന് 680 രൂപയും അനുബന്ധ നിരക്കുകളും നിശ്ചയിച്ച് ഒത്തു തീര്‍പ്പിലെത്തി. ഈ മാസം മുതല്‍ രണ്ട് വര്‍ഷത്തേക്ക് ഇതിന് പ്രാബല്യ മുണ്ടായിരിക്കുമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. (പിഎന്‍പി 2260/18)
date
- Log in to post comments