Skip to main content

കരുത്തേകി കുഞ്ഞുകരങ്ങള്‍

 

പ്രളയത്തില്‍ മുങ്ങിയ നാടിനെ വീണ്ടെടുക്കാന്‍ വിദ്യാര്‍ഥികളും കൈകോര്‍ക്കുന്നു. നവകേരള നിര്‍മാണത്തിന് കരുത്തേകണമെന്ന മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന ജില്ലയിലെ എല്‍പി തലം മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള വിദ്യാര്‍ഥികള്‍ തങ്ങളാല്‍ കഴിയുന്ന സംഭാവനയുമായി എത്തി. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത അണ്‍ എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ, കേന്ദ്രീയ വിദ്യാലയം, നവോദയ സ്‌കൂളുകള്‍ എന്നിവിടങ്ങളിലാണ് ധനസമാഹരണ യജ്ഞം നടക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് ഇഷ്ടമുളള തുക ദുരിതാശ്വസ നിധിയിലേക്ക് നല്‍കാം. ബുധനാഴ്ച (ഇന്ന്) വരെ സ്‌കൂളുകളില്‍ ഫണ്ട് സ്വീകരിക്കും. പ്രളയബാധിത മേഖലകളില്‍ നേരത്തെ വിദ്യാര്‍ഥികള്‍ നടത്തിയ ശ്രദ്ധേയ ഇടപെടലുകള്‍ക്കു പുറമെയാണ് പ്രത്യേക ദിവസങ്ങള്‍ നിശ്ചയിച്ച് ഫണ്ട് ശേഖരണ യജ്ഞം നടത്തുന്നത്. രക്ഷാപ്രവര്‍ത്തനങ്ങള്‍, ശുചീകരണം, വിദ്യാഭ്യാസ സാമഗ്രികള്‍ നഷ്ടപ്പെട്ടവരെ സഹായിക്കല്‍, ചെറു സമ്പാദ്യങ്ങള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കല്‍ തുടങ്ങി തങ്ങളാല്‍ കഴിയുന്ന സഹായങ്ങള്‍ വിദ്യാര്‍ത്ഥികള്‍ നേരത്തെ ചെയ്തിരുന്നു.

date