Skip to main content

കളക്ടര്‍ ഇടപെട്ടു, ശോഭാ സോമന്റെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം

 

പ്രളയത്തെ തുടര്‍ന്നുണ്ടായ നിരവധി പ്രശ്‌നങ്ങളുമായാണ് ആറന്മുള പാതാമണ്ണില്‍ ശോഭാ സോമന്‍ അദാലത്തിലെത്തിയത്. ജില്ലാ കളക്ടറെ നേരില്‍ കണ്ട് തന്റെ സങ്കടങ്ങള്‍ ഓരോന്നായി നിറകണ്ണുകളോടെ അറിയിച്ചു. താമസിയാതെ കളക്ടര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി അടിയന്തിര നടപടികള്‍ക്കുള്ള നിര്‍ദ്ദേശം നല്‍കി. ഒരു വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ച ശോഭയും മകള്‍ ക്ഷേമയും അടങ്ങുന്ന കുടുംബത്തിലേയ്ക്ക് അപ്രതീക്ഷിതമായാണ് പ്രളയം ദുരന്തമായി കടന്നെത്തിയത്. വീട് പൂര്‍ണമായി മുങ്ങിയപ്പോള്‍ മകളുടെ ഉന്നത വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ടതില്‍ നിരാശയോടെ നോക്കിയിരിക്കാന്‍ അവര്‍ തയ്യാറായില്ല. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് 27 ദിവസം ബന്ധുവീട്ടില്‍ താമസിച്ചതിനു ശേഷം മടങ്ങിയെത്തി തകര്‍ന്നു പോയതെല്ലാം കൂട്ടിയോജിപ്പിക്കാന്‍ ശ്രമിക്കവേയാണ് അദാലത്തിനെക്കുറിച്ച് അറിയാന്‍ ഇടയായത്. പിന്നെ ഒട്ടും താമസിച്ചില്ല നേരെ അദാലത്തിലേയ്ക്ക്. ഉടന്‍ തന്നെ പണം ലഭ്യമാക്കുന്നതിനുള്ള അടിയന്തിര നടപടി കളക്ടര്‍ സ്വീകരിച്ചു. അദാലത്തിലൂടെ നഷ്ടപ്പെട്ട രേഖകളും തിരികെ ലഭിച്ചപ്പോള്‍ ഇരട്ടി സന്തോഷത്തോടെ കളക്ടര്‍ക്ക് നന്ദി പറഞ്ഞ് അവര്‍ മടങ്ങി.

                (പിഎന്‍പി 4195/18)

date