Skip to main content

മലയാലപ്പുഴ ഗ്രാമപഞ്ചായത്തില്‍ ഒരാഴ്ച നീളുന്ന ശുചീകരണപ്രവര്‍ത്തനങ്ങള്‍

ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി മലയാലപ്പുഴ ഗ്രാമപഞ്ചായത്തില്‍ ഒരാഴ്ച നീളുന്ന ശുചീകരണപരിപാടികള്‍ക്ക് തുടക്കമായി. ഒക്ടോബര്‍ രണ്ടിന് ആരംഭിച്ച പ്രവര്‍ത്തനങ്ങള്‍ എട്ട് വരെയാണ് നീളുക. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജയലാല്‍ ഉദ്ഘാടനം ചെയ്തു. ഭരണസമിതി അംഗങ്ങള്‍, പഞ്ചായത്ത് ജീവനക്കാര്‍, ഹരിതകര്‍മ്മസേന അംഗങ്ങള്‍, തൊഴിലുറപ്പ്, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ ചേര്‍ന്നാണ് ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. കൃഷി ഭവന്‍, മൃഗാശുപത്രി പരിസരം, മലയാലപ്പുഴ ജംഗ്ഷന്‍ എന്നിവിടങ്ങള്‍ ഇതിനൊടകം ശുചീകരിച്ച് കഴിഞ്ഞു. തുടര്‍ ദിവസങ്ങളില്‍ പഞ്ചായത്തിലെ വാര്‍ഡുകളും പൊതുസ്ഥലങ്ങളും വൃത്തിയാക്കുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. കൂടാതെ, ഒക്ടോബര്‍ രണ്ടിന് ഹരിതകര്‍മ്മസേനയുടെ പ്രവര്‍ത്തനോദ്ഘാടനവും നടത്തി. ഹരിതകര്‍മ്മ സേന മാലിന്യങ്ങള്‍ വീടുകളില്‍ നിന്നും മറ്റും ശേഖരിച്ച് ക്ലീന്‍ കേരള കമ്പനിക്ക് കൈമാറും.                       (പിഎന്‍പി 3230/18)

date