Post Category
*ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ്:* *ജില്ലയില്‍ നാമനിര്‍ദേശ പത്രിക നല്‍കിയത് മൂന്ന് പേര്‍*
വയനാട് ലോക്‌സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത് മൂന്ന് സ്ഥാനാര്‍ത്ഥികള്‍. ജാതിയ ജനസേവ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ദുഗ്ഗിറാല നാഗേശ്വര റാവൂവാണ് ഇന്നലെ (ഒക്ടോബര്‍ 22) ജില്ലാ വരണാധികാരി ഡി.ആര്‍ മേഘശ്രീക്ക് നാമനിര്‍ദ്ദേശ പത്രിക നല്‍കി. ഒക്ടോബര്‍ 25 വരെ നാമനിര്‍ദേശ പത്രിക നല്‍കാം. സൂക്ഷ്മ പരിശോധന ഒക്ടോബര്‍ 28 ന് നടക്കും. ഒക്ടോബര്‍ 30 ന് വൈകിട്ട് മൂന്നിനകം നാമനിര്‍ദേശ പത്രിക പിന്‍വലിക്കാം.
date
- Log in to post comments