Skip to main content

കൈത്തറി ജീവനക്കാര്‍ക്ക് ഏകദിന പരിശീലനം

കൈത്തറി വികസന വകുപ്പിന്റെ  കീഴിലെ പ്രാഥമിക സഹകരണ സംഘങ്ങളിലെ സെക്രട്ടറിമാര്‍, ഹാന്റെക്‌സ്, ഹാന്റ്്‌വീവ് തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കായി ജി.എസ്.ടി, ഷോറൂം മാനേജ്മെന്റ് , ഇ-ഗവേണസ്  എന്നീ  വിഷയങ്ങളെ ആസ്പദമാക്കി സൗജന്യ  ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കും. വ്യവസായ വകുപ്പിന്റെ  കീഴിലെ  കേരള  ഇന്‍സ്റ്റിറ്റ്യൂട്ട്  ഫോര്‍  എന്റര്‍പ്രണര്‍ഷിപ്പ്് ഡവലപ്‌മെന്റ് സംഘടിപ്പിക്കുന്ന  പരിശീലന പരിപാടി നാളെ (ഒക്‌ടോബര്‍ 11)  രാവിലെ 10  മുതല്‍ വൈകിട്ട് 5  മണി വരെ  കണ്ണൂരിലെ  ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്  ഹാന്റ്്‌ലൂം ടെക്‌നോളജിയില്‍  നടത്തുമെന്ന്് കേരള ഇന്‍സ്റ്റിറ്റ്യൂട്ട്  ഫോര്‍  എന്റര്‍പ്രണര്‍ഷിപ്പ്് ഡവലപ്‌മെന്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഇ.സലാഹുദീന്‍  അറിയിച്ചു, ഫോണ്‍ :   0484-2550322,9447974031,9539772373.

 

date