Post Category
കൈത്തറി ജീവനക്കാര്‍ക്ക് ഏകദിന പരിശീലനം
കൈത്തറി വികസന വകുപ്പിന്റെ കീഴിലെ പ്രാഥമിക സഹകരണ സംഘങ്ങളിലെ സെക്രട്ടറിമാര്‍, ഹാന്റെക്സ്, ഹാന്റ്്വീവ് തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കായി ജി.എസ്.ടി, ഷോറൂം മാനേജ്മെന്റ് , ഇ-ഗവേണസ് എന്നീ വിഷയങ്ങളെ ആസ്പദമാക്കി സൗജന്യ ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കും. വ്യവസായ വകുപ്പിന്റെ കീഴിലെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ്് ഡവലപ്മെന്റ് സംഘടിപ്പിക്കുന്ന പരിശീലന പരിപാടി നാളെ (ഒക്ടോബര്‍ 11) രാവിലെ 10 മുതല്‍ വൈകിട്ട് 5 മണി വരെ കണ്ണൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്്ലൂം ടെക്നോളജിയില്‍ നടത്തുമെന്ന്് കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ്് ഡവലപ്മെന്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഇ.സലാഹുദീന്‍ അറിയിച്ചു, ഫോണ്‍ : 0484-2550322,9447974031,9539772373.
date
- Log in to post comments