Post Category
വാച്ച്മാന്‍ കൂടിക്കാഴ്ച
പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ ജില്ലയിലെ പ്രീമെട്രിക് ഹോസ്റ്റലുകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ വാച്ച്മാന്‍മാരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ഒക്‌ടോബര്‍ 23ന് ഐ.റ്റി.ഡി.പി. ഓഫീസില്‍ നടത്തും. ഏഴാം ക്ലാസ് പാസായവരും ഡിഗ്രി പാസാകാത്തവരും 18-41 പ്രായപരിധിയിലുള്ളവരുമായ പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് മുന്‍ഗണന. വനിതകളെയും ഭിന്നശേഷിക്കാരെയും പരിഗണിക്കില്ല. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, പ്രായം, ജാതി എന്നിവ തെളിയിക്കുന്ന അസല്‍ രേഖകളുമായി ഹാജരാകണം. കൂടിക്കാഴ്ച സമയം: മാനന്തവാടി താലൂക്ക് രാവിലെ 10ന്, വൈത്തിരി താലൂക്ക് ഉച്ചയ്ക്ക് 12ന്, സുല്‍ത്താന്‍ ബത്തേരി താലൂക്ക് ഉച്ചയ്ക്ക് 2ന്. ഫോണ്‍ 04936 202232, 04936 221074, 04935 240210.
date
- Log in to post comments