Post Category
*ലയണ്‍സ് ക്ലബ്ബ് തയ്യല്‍ മെഷിനുകള്‍ നല്‍കി*
ചൂരല്‍മല മുണ്ടക്കൈ ദുരന്തബാധിതര്‍ക്കായി ബങ്കളരു ആസ്ഥാനമായുളള ലയണ്‍സ് ഇന്റര്‍നാഷണല്‍ ക്ലബ്ബ് ജില്ലാ ഭരണകൂടവുമായി സഹകരിച്ച് മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിതര്‍ക്കായി 84 തയ്യല്‍ മെഷിനുകള്‍ നല്‍കി. സബ് കളക്ടര്‍ മിസല്‍ സാഗര്‍ ഭരത് ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ എന്‍.മോഹന്‍കുമാര്‍, വൈസ് ഗവര്‍ണര്‍ ഡോ.ജി.മോഹന്‍, കെ.ഈശ്വരന്‍ എന്നിവരില്‍ നിന്നും തയ്യല്‍ മെഷിന്‍ ഏറ്റുവാങ്ങി ദുരന്തബാധിതര്‍ക്കായി വിതരണം ചെയ്തു. ഡോ.പി.ആര്‍.എസ്. ചേതന്‍, സി.ഹേമന്ത് കുമാര്‍, എം.അനില്‍കുമാര്‍, ശാരദാ മോഹന്‍, ഡെപ്യൂട്ടി കളക്ടര്‍ കെ.അജീഷ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
date
- Log in to post comments