Post Category
സെന്‍ട്രല്‍ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ്
അനാരോഗ്യകരമായ ചുറ്റുപാടില്‍ പണിയെടുക്കുന്നവരുടെ ആശ്രിതര്‍ക്കുളള സെന്‍ട്രല്‍ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് പദ്ധതിക്ക് അപേക്ഷിക്കാം. ജാതി/വരുമാനം എന്നീ നിബന്ധനകള്‍ ബാധകമല്ല. അപേക്ഷകരായ വിദ്യാര്‍ഥികള്‍ക്ക് ആധാര്‍ സീഡഡ് ബാങ്ക് അക്കൗണ്ട് നിര്‍ബന്ധം. അപേക്ഷയോടൊപ്പം അപേക്ഷകരായ വിദ്യാര്‍ഥികളുടെ മാതാപിതാക്കള്‍ അനാരോഗ്യകരമായ ചുറ്റുപാടുകളില്‍ പണിയെടുക്കുന്നു എന്ന് തെളിയിക്കുന്നതിനായി ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിയുടെ സാക്ഷ്യപത്രം, ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് (ബാധകമാണെങ്കില്‍ മാത്രം) എന്നിവ സ്ഥാപനമേധാവി മുമ്പാകെ ഹാജരാക്കണം.
അവസാന തീയതി 2025 ഫെബ്രുവരി 15. ഫോണ്‍ : 0468 2322712.
date
- Log in to post comments