Skip to main content

സാക്ഷ്യപത്രം ഹാജരാക്കണം

റാന്നി -പെരുനാട് പഞ്ചായത്തില്‍ 2024 സെപ്റ്റംബര്‍ 30 വരെ വിധവ പെന്‍ഷന്‍, 50 വയസ്  കഴിഞ്ഞ അവിവാഹിതരായ വനിതകള്‍ക്കുളള പെന്‍ഷന്‍  എന്നിവ കൈപ്പറ്റുന്ന 60 വയസിന് താഴെ പ്രായമുളള ഗുണഭോക്താക്കള്‍  പുനര്‍വിവാഹിത/വിവാഹിത അല്ലെന്നുള്ള സാക്ഷ്യപത്രം (ഗസറ്റഡ് ഓഫീസര്‍ /വില്ലേജ് ഓഫീസര്‍ നല്‍കുന്നത്) , ആധാര്‍കാര്‍ഡ് പകര്‍പ്പ് എന്നിവ സഹിതം ഡിസംബര്‍  31 ന് മുമ്പ് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ഹാജരാക്കണമെന്ന് സെക്രട്ടറി അറിയിച്ചു. അല്ലെങ്കില്‍ പെന്‍ഷന്‍ ലഭിക്കില്ല.
 

date