Post Category
വ്യാപാര വ്യവസായ സ്ഥാപനങ്ങളുടെ വിശദമായ നാശനഷ്ടം പ്രതേ്യക മൊബൈല്‍ ആപ് വഴി രേഖപ്പെടുത്തുന്നു
പ്രളയത്തില്‍ നാശനഷ്ടം സംഭവിച്ച ജില്ലയിലെ ചെറുകിട വ്യവസായ സ്ഥാപനങ്ങളുടെയും വ്യാപാരസ്ഥാപനങ്ങളുടെയും നാശനഷ്ട കണക്ക് വ്യവസായ വാണിജ്യ വകുപ്പ് പ്രതേ്യകം തയാറാക്കിയ മൊബൈല്‍ ആപ് വഴി ശേഖരിക്കുന്നു. 390 വ്യവസായ സ്ഥാപനങ്ങളുടെയും 2100ല്‍പരം വരുന്ന വ്യാപാര സ്ഥാപനങ്ങളുടെയും കണക്കെടുപ്പ് ഇന്ന് (17) തുടങ്ങും. 196 കോടി രൂപയുടെ നഷ്ടമാണ് ഈ മേഖലയില്‍ പ്രാഥമികമായി വിലയിരുത്തിയിട്ടുള്ളത്. ഓരോ സ്ഥാപനത്തിന്റെയും വിശദമായ വിവരങ്ങള്‍ ശേഖരിക്കുന്നത് വഴി ഈ മാസത്തോടെ കൃത്യമായ നാശനഷ്ടം കണക്കാക്കുവാന്‍ കഴിയും. ഈ മാസം 31 വരെ സര്‍വെ തുടരും. ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് താലൂക്ക് വ്യവസായ ഓഫീസുമായി ബന്ധപ്പെടണമെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ അറിയിച്ചു. ഫോണ്‍: 0468 2214639, 2212219. (പിഎന്‍പി 3393/18)
date
- Log in to post comments