Skip to main content

*പുനരധിവാസ ടൗണ്‍ഷിപ്പ് ജില്ലാ കളക്ടര്‍ 199 ഗുണഭോക്താക്കളെ നേരില്‍ കണ്ടു *

 

മുണ്ടക്കൈ - ചൂരല്‍മല പുനരധിവാസ ടൗണ്‍ഷിപ്പ് ആദ്യഘട്ട ഗുണഭോക്തൃ പട്ടികയിലെ 199 ഗുണഭോക്താക്കളെ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ നേരില്‍ കണ്ടു സംസാരിച്ചു. ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ കളക്ടറേറ്റിൽ മൂന്ന് ദിവസങ്ങളിലായി നടന്ന കൂടിക്കാഴ്ചയിൽ ഒന്നാം ഘട്ട പട്ടികയിൽ ഉൾപ്പെട്ട മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10, 11, 12 വാര്‍ഡുകളിലെ 22 പേരാണ് ടൗണ്‍ഷിപ്പില്‍ വീടിനായി സമ്മതപത്രം നല്‍കിയത്. ഒരാള്‍ സാമ്പത്തിക സഹായത്തിനും സമ്മതപത്രം നല്‍കി. ടൗണ്‍ഷിപ്പിന്റെ ഗുണഭോക്തൃ ലിസ്റ്റിലുള്‍പ്പെട്ടവര്‍ക്ക് മാര്‍ച്ച് 24 വരെ സമ്മതപത്രം നല്‍കാം. ലഭിക്കുന്ന സമ്മതപത്രങ്ങളുടെ പരിശോധനയും സമാഹരണവും ഏപ്രില്‍ 13 ന് പൂര്‍ത്തിയാക്കും. ടൗണ്‍ഷിപ്പില്‍ വീട്, സാമ്പത്തിക സഹായം എന്നത് സംബന്ധിച്ചുള്ള ഗുണഭോക്താക്കളുടെ അന്തിമ പട്ടിക ഏപ്രില്‍ 20 ന് പ്രസിദ്ധീകരിക്കും. ജില്ലാ കളക്ടറുടെ ഔദ്യോഗിക പേജ്, കളക്ടറേറ്റ്, വൈത്തിരി താലൂക്ക് ഓഫീസ്, മേപ്പാടി ഗ്രാമപഞ്ചായത്ത്, വെള്ളരിമല വില്ലേജ് ഓഫീസുകളില്‍ അന്തിമ പട്ടിക പ്രസിദ്ധപ്പെടുത്തും.

 

date