Skip to main content

*ആശ്രമം സ്‌കൂള്‍ പ്രവേശനം*

 

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴിലെ തിരുനെല്ലി ആശ്രമം സ്‌കൂളില്‍ ഒന്നാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ അടിയ, പണിയ വിഭാഗത്തില്‍പ്പെട്ടവരായിരിക്കണം. താല്‍പര്യമുള്ളവര്‍ ജാതി-ജനന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുമായി മെയ് 31 വൈകിട്ട് അഞ്ചിനകം അപേക്ഷ നല്‍കണം.  അപേക്ഷ ഫോം തിരുനെല്ലി ആശ്രമം സ്‌കൂള്‍, ഐ.റ്റി.ഡി.പി. ഓഫീസ്, കല്‍പ്പറ്റ-മാനന്തവാടി-സുല്‍ത്താന്‍ ബത്തേരി ട്രൈബല്‍ ഡെവലപ്‌മെന്റ്  ഓഫീസുകള്‍, ജില്ലയിലെ എല്ലാ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ thirunellygahs@gmail.com ലോ സ്‌കൂള്‍ ഓഫീസിലോ നല്‍കാം. ഫോണ്‍- 9447395553, 9497424870.

date